ഈ വർഷത്തിൽ നിരവധി താര വിവാഹങ്ങൾ നടന്ന വർഷം കൂടെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത് മിനിസ്ക്രീൻ താരമായ റോണ്‍സന്റെ വിവാഹ വിശേഷങ്ങളാണ്. കാരണം രസകരമായ കാര്യം റോണ്‍സന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു താരം കൂടിയാണെന്നുള്ളതാണ്.ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ബാലതാരമായ നീരജയാണ് റോണ്‍സന്റെ ജീവിതസഖിയായി എത്തിയത്. നിലവില്‍ ഡോക്ടറാണ് നീരജ. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു താരവിവാഹം നടന്നത്. ‘ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ കരുതും ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടി പോയി കല്യാണം കഴിച്ചതാണെന്ന്. പക്ഷേ സത്യം അതല്ല, വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച പക്ക അറേഞ്ച്ഡ് മ്യാരേജ് ആണ് ഞങ്ങളുടേതെന്ന് റോണ്‍സന്‍ പറയുന്നു.
ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരില്‍ കണ്ടു. ഇഷ്ടമായെങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കാന്‍ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങള്‍ ക്രിസ്ത്യന്‍സും അവര്‍ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടില്‍ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവര്‍ക്കും സമ്മതം.പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജയുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു.
രണ്ട് കുടുംബങ്ങളും ചേര്‍ന്ന് വിവാഹം തീരുമാനിച്ചു. ഞാന്‍ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തില്‍ പതിനഞ്ച് ദിവസവും ഹൈദരാബാദില്‍ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങള്‍. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വച്ചാണ് വിരുന്ന്. എന്നും താരം പറയുന്നു.
English summary: Remember this actress who got married on Valentine’s Day
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.