6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024

പി എസ് രശ്‍മിയെ അനുസ്‍മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 19, 2024 10:11 pm

തിരുവോണ ദിനത്തില്‍ അന്തരിച്ച, ജനയുഗം തിരുവനന്തപുരം ബ്യ‍ൂറോ ചീഫ് പി എസ് രശ്‍മിയെ ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ അനുസ്‍മരിച്ചു. 2007ല്‍ പുനഃപ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ 17 വര്‍ഷക്കാലമായി ജനയുഗത്തില്‍ പ്രവര്‍ത്തിച്ച രശ്‍മി, ഏല്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റിയിരുന്നുവെന്ന് എഡിറ്റര്‍ രാജാജി മാത്യു തോമസ് അനുസ്‍മരിച്ചു. ജോലിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും രശ്‍മി പ്രകടിപ്പിച്ചിരുന്നതായി ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് പറഞ്ഞു.

സീനിയര്‍ റിപ്പോര്‍ട്ടര്‍ ഗിരീഷ് അത്തിലാട്ട്, മാര്‍ക്കറ്റിങ് കോര്‍ഡിനേറ്റര്‍ എസ് മോഹൻകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഡിറ്റോറിയല്‍ വിഭാഗത്തിലെ സഹപ്രവര്‍ത്തകരും ഓഫിസ് ജീവനക്കാരും പങ്കെടുത്തു.പി. എസ് രശ്മിയുടെ നിര്യാണത്തിൽ പ്രേംനസീർ സുഹൃത് സമിതി അനുശോചിച്ചു. സമിതി സംഘടിപ്പിച്ച ‘എന്റെ നിറവോണം’ ചടങ്ങിൽ പിആർഒ റഹിം പനവൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാതൃകാ പത്രപ്രവർത്തകയും സമിതിയുടെ പ്രവർത്തങ്ങൾക്ക് നല്ല പിന്തുണയും നൽകിയ രശ്മിയുടെ വേർപാടിൽ പ്രേംനസീർ സുഹൃത് സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.