October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

‘ഇന്ത്യൻ വകഭേദം’ എന്നു സൂചിപ്പിക്കുന്ന ഉള്ളടക്കം നീക്കണം; സമൂഹമാധ്യമങ്ങളോട് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
May 22, 2021 2:22 pm

കൊറോണ വെെറസിന്റെ ഇന്ത്യൻ വകഭേദത്തെ സൂചിപ്പിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എല്ലാ സാമൂഹ്യമാധ്യമ കമ്പനികള്‍ക്കും കത്തയച്ചു. ഇതിന് പിന്നാലെ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രസ്താവനയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെയായിരുന്നു ഇന്ത്യൻ വകഭേദം എന്ന പദം മാധ്യമ റിപ്പോര്‍ട്ടുകള്‍ ുഉപയോഗിച്ചതെന്ന് പറയുന്നു. ഇത് പൂര്‍ണമായും തെറ്റാണ്. ലോകാരോഗ്യ സംഘടന ശാസ്ത്രീയമായി ഉദ്ധരിച്ച കോവിഡിന്റെ ഒരു വകഭേദവും ഇല്ല. ലോകാരോഗ്യ സംഘടന ‘ഇന്ത്യൻ വകഭേദം’ എന്ന പദം കൊറോണ വൈറസിന്റെ ബി. 1.617 വകഭേദവുമായി ഒരു റിപ്പോർട്ടിലും ബന്ധപ്പെടുത്തിയിട്ടില്ല’– ഐടി മന്ത്രാലയം സമൂഹമാധ്യമ കമ്പനികൾക്ക് അയച്ച കത്തിൽ പറയുന്നു.

ഇന്ത്യൻ വകഭേദത്തെക്കുറിച്ചുള്ള പരാമർശങ്ങൾ തെറ്റായ ആശയം പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കാനാണ് കത്തയച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഐടി മന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, ഇത്തരം ലക്ഷക്കണക്കിന് പോസ്റ്റുകൾ ഉള്ളതിനാൽ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഒരു സമൂഹമാധ്യമ എക്സിക്യൂട്ടീവ് പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് വകഭേദത്തെ ലോകാരോഗ്യ സംഘടന ബി. 1.617 എന്ന് തരംതിരിച്ചിട്ടുണ്ട്. കൊറോണ വൈറസ് വകഭേദങ്ങളെ തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും അതിനെ പൊതുവായി പരാമർശിക്കാറുണ്ട്. ഇതിൽ ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ വകഭേദങ്ങളും ഉൾപ്പെടുന്നു.

Eng­lish sum­ma­ry; Remove Con­tent Refer­ring to ‘Indi­an Vari­ant’ of Coro­n­avirus: Govt to Social Media

you may also like this video;

c

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.