അമലാ പോളുമൊത്തുളള ചിത്രങ്ങൾ ഇനി പ്രസിദ്ധീകരിക്കരുത്: ഭവനീന്ദ‍ർ സിംഗിനോട് കോടതി

Web Desk

മദ്രാസ്

Posted on November 20, 2020, 8:11 pm

നടി അമലാ പോളും ഒരുമിച്ചുളള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സംഗീതജ്ഞൻ ഭവനീന്ദര്‍ സിംഗിനെ മദ്രാസ് ഹൈക്കോടതി വിലക്കി. അമലാപോളുമൊത്ത് ഭവനീന്ദര്‍ സിംഗ് എടുത്ത ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ ഇരുവരും തമ്മിലുളള വിവാഹം കഴിഞ്ഞെന്ന പ്രചാരണം ശക്തമായി.

ഈ പ്രചാരണം തന്നെ അപമാനിക്കുന്ന തരത്തിലുളളതാണെന്നും ഭവനീന്ദര്‍ പുറത്തു വിട്ട ചിത്രങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്നും കാണിച്ച് കോടതിയില്‍ അമല നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. ഇരുവരും പരമ്പാഗത രീതിയിലുളള വസ്ത്രങ്ങള്‍ ധരിച്ച് കൊണ്ടുളള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രമിലൂടെ ഭവനീന്ദര്‍ പുറത്ത് വിട്ടത്. ഉടൻ തന്നെ ഭവനീന്ദര്‍ ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തങ്കിലും സോഷ്യല്‍ മീഡിയ അതിനോടകം തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

പ്രൊഫഷണല്‍ ആവശ്യത്തിനായി ഏടുത്ത് ചിത്രങ്ങളാണിതെന്നും ഭവനീന്ദര്‍ ഇതിനെ ദുരുപയോഗം ചെയ്തതാണെന്നും അമല കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ പോലും ഇനി ഭവന്ദര്‍ പ്രസദ്ധീകരിക്കരുതെന്നും അമല ഹര്‍ജിയില്‍ പരാമര്‍ശിച്ചു. ഇത് കോടതി അംഗീകരിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ENGLISH SUMMARY: remove pho­tos with amal paul says madras highcourt

YOU MAY ALSO LIKE THIS VIDEO