16 April 2024, Tuesday

മലബാർ സമരത്തിനു നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന്‌ ഒഴിവാക്കാനുള്ള നീക്കം ഞെട്ടിക്കുന്നത്‌ : പ്രകാശ്‌ കാരാട്ട്‌

Janayugom Webdesk
August 25, 2021 10:59 am

മലബാർ സമരത്തിനു നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം ഞെട്ടിപ്പിച്ചെന്ന് മുതിര്‍ന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ്വിരുദ്ധ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലാത്ത ആർഎസ്എസിനും ബിജെപിക്കും ഈ ചരിത്രപോരാട്ടത്തെ വർഗീയതയുടെ കണ്ണടവച്ചേ കാണാനാകൂ. 

ബ്രിട്ടീഷുകാരുടെ പിന്തുണയുണ്ടായിരുന്ന ജന്മി ഭൂവുടമകൾക്കെതിരെ നടന്ന പോരാട്ടത്തെ ഹിന്ദു–-മുസ്ലിം ഏറ്റുമുട്ടലായി അവർ ചിത്രീകരിക്കുന്നു. ഈ സമരത്തിൽ പങ്കെടുത്തവർക്കുനേരെ ബ്രിട്ടീഷുകാർ നടത്തിയ ക്രൂരമായ അടിച്ചമർത്തൽ ആർക്കും വിസ്മരിക്കാൻ കഴിയില്ല. ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിവയ്പിലും ക്യാമ്പുകളിലെ ക്രൂരമായ പീഡനത്തിലും ആയിരങ്ങൾ കൊല്ലപ്പെട്ടു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ളവർ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിലെ വീരനായകരായി എല്ലാ കാലത്തും ഓർമിക്കപ്പെടും.
eng­lish summary;remove those lead­er’s of Mal­abar move­ment from the list of free­dom strug­gle mar­tyrs is shock­ing: Prakash Karat
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.