വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്. ഇരവിപുരം വാഴക്കൂട്ടത്തിൽ ചിറവിള പുത്തൻ വീട്ടിൽ റഹീമിന്റെ മകൾ റംസിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ ഹാരിസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
പഠനകാലം മുതൽ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം വീട്ടുകാർക്കും അറിയാമായിരുന്നു. ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഇത് പ്രകാരം ഒന്നര വർഷം മുൻപ് മുൻ ധാരണപ്രകാരം വളയിടൽ ചടങ്ങ് ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോൾ ഹാരീസ് ഒഴുവു കഴിവുകൾ പറയാൻ തുടങ്ങി. എന്നിരുന്നാലും ഈ കാലയളവിൽ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിക്കുകയും ചെയ്തിരുന്നു.
ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. റംസിയെ ഹാരിസും കുടുംബവും പൂർണ്ണമായി ഒഴിവാക്കുകയാണ് എന്ന് ബോധ്യമായതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷങ്ങളും മറ്റും ലഭിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ കാരണം പുറത്തു വന്നതിനു പിന്നാലെ പ്രതിക്കും കുടുംബത്തിനും തക്ക ശിക്ഷ ലഭിക്കണമെന്നും, ഒരു പെൺകുട്ടിക്കും ഇത്തരത്തിൽ ഇനി സംഭവിക്കരുതെന്നും പറഞ്ഞ് നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പഠനകാലത്ത് കായിക പ്രതിഭ കൂടിയായിരുന്നു റംസി എന്ന വിവരമാണ് പുറത്തു വരുന്നത്.
സ്കൂൾതലം മുതൽ കായിക മേഖലയിൽ ഒട്ടേറെ സമ്മാനങ്ങൾ റംസി നേടിയിരുന്നു. കൊല്ലം എസ്എൻ വിമൻസ് കോളജിൽ പഠിക്കുമ്പോൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാസ്ക്കറ്റ് ബോൾ, സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പവർലിഫ്റ്റിങ്ങിൽ യൂണിവേഴ്സിറ്റി മെഡലും നേടിയിട്ടുണ്ട്. 6 മാസം ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.