9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 14, 2025
October 25, 2024
September 28, 2024
September 13, 2024
March 15, 2024
January 9, 2024
September 5, 2023
August 14, 2023
July 25, 2023
June 13, 2023

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റം: ചൈനയുടെ നീക്കത്തെ എതിര്‍ത്ത് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2025 1:47 pm

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തെ വ്യര്‍ത്ഥവും, അസംബന്ധവുമായ ശ്രമം എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ചൈന്യയുടെ നീക്കത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ഇന്ത്യ നിലപാട് അറിയിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്നാലെ ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യ യില്‍ വിലക്കേര്‍പ്പെടുത്തി.ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ടന് വിലക്ക് ഏര്‍പ്പെടുത്തി.ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസിനെയും രാജ്യത്ത് നിരോധിച്ചു.ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് ഈ വാര്‍ത്ത ഏജന്‍സി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ പ്രചാരണങ്ങള്‍ നടത്തി എന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.കൂടുതല്‍ ചൈനീസ് സമൂഹമാധ്യമ അക്കൗണ്ടുകളും ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.

2024ല്‍ ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയിരുന്നു.ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബെയ്ജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്.അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭൂപടം പുറത്തിറക്കുന്നതും സ്ഥലങ്ങള്‍ക്ക് ചൈനീസ് നാമം നല്‍കുന്നതും തുടര്‍ച്ചയായി ചൈന തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.