Web Desk

കൊച്ചി:

January 28, 2021, 6:26 pm

റെനോ കൈയ്ഗർ വിപണിയിൽ അവതരിപ്പിച്ചു

Janayugom Online

റെനോ കൈയ്ഗർ വിപണിയിൽ അവതരിപ്പിച്ചു.കോംപാക്റ്റ് എസ് യു വി വിഭാഗത്തിൽപെടുന്ന വാഹനം റെനോ ഇന്ത്യയിലാണ് ആദ്യം അവതരിപ്പിക്കുന്നത്.സാങ്കേതികവിദ്യ,പ്രവർത്തനക്ഷമത, സ്ഥലസൗകര്യം എന്നിവ കൈയ് ഗറിന്റെ പ്രത്യേകതയാണെന്ന് കമ്പനി സിഇഓ വെങ്കട്ടറാം മാമില്ലപ്പല്ലേ അവകാശപ്പെട്ടു.

ടർബോ ചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എൻജിൻ, നീളമുള്ള വീൽ ബേസ്,കാബിൻ സ്റ്റോറേജ്,കാർഗോ സ്പേസ് എന്നിവയും പ്രത്യേകതയാണ്.ഏതുതരത്തിലുള്ള റോഡുകളിലും മികച്ച ഡ്രൈവിംഗ് അനുഭവം കൈയ് ഗ ർ നൽകുമെന്ന് റെനോയുടെ ഡിസൈൻ വിഭാഗം മേധാവി ലോറൻസ് വാൻ ഡെൻ അക്കർ പറഞ്ഞു. ചെന്നൈയിലെ ഫാക്റ്ററിയിലാണ് കൈയ്ഗർ നിർമ്മിക്കുന്നത്.

ENGLISH SUMMARY: Renault KaiGer intro­duced in the market

YOU MAY ALSO LIKE THIS VIDEO