Web Desk

തിരുവനന്തപുരം

June 10, 2020, 9:19 am

മുൻ ക്രിക്കറ്ററിന്റെ മരണം കൊലപാതകം:മകൻ അറസ്റ്റിൽ

Janayugom Online

കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടെ മരണത്തിൽ മകൻ അശ്വിൻ അറസ്റ്റിൽ.ജയമോഹൻ തമ്പിയുടെ മകൻ അശ്വിൻ നെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെ മദ്യപിച്ചയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ പങ്കുള്ളതായി തെളിവില്ലെന്ന് പോലീസ് പറയുന്നു.പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ മകൻ തള്ളിയിട്ടതാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

തിരുവനന്തപുരം മണക്കാട് മുക്കോലക്കൽ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുകൾ നിലയിൽ താമസിക്കുന്നവർ ദുർഗന്ധം കാരണം അന്വേഷിച്ച് വന്നപ്പോഴാണ് തമ്പി മരിച്ച നിലയിൽ കാണുന്നത്. ജയമോഹൻ തമ്പിയുടെ നെറ്റിയിലുണ്ടായ ആഴമുള്ള മുറിവാണ് മരണകാരണം. കഴിഞ്ഞ ദിവസമാണ് ജയമോഹൻ തമ്പിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളത്തിന്റെ അണ്ടർ 25 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടതോടെയാണ് തമ്പി ശ്രദ്ധേയനായി മാറിയത്. അന്ന് അണ്ടർ 22 വും അണ്ടർ 25 ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ തിളക്കമുള്ള പ്രകടനമായിരുന്നു തമ്പിയുടേത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജി ട്രോഫി താരമായി തമ്പി മാറുന്നത്.

 

Eng­lish sum­ma­ry: Ren­ji Tro­phy crick­eter Jayamo­han tham­bi mur­der case

You may also like this video: