പൃഥ്വിരാജിനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യം ഇല്ല. അഭിനേതാവ് ആയും നിർമ്മാതാവായും സംവിധായകനായും തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് പൃഥിരാജ്. എല്ലാവരുെടയും പ്രിയപ്പെട്ട രാജു. 2002‑ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥിരാജ് ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്. പൃഥിരാജിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.
“മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന് മകനെ നോക്കിക്കാണുന്ന പോലെ ഞാന്‍ കാണുകയായിരുന്നു. നന്ദനം ചിത്രീകരിക്കുമ്പോള്‍ തന്നെ രാജുവിനെതേടി വേറെയും സിനിമകള്‍ വന്നു. വിദേശപഠനം അവസാനിപ്പിച്ച് അവന് സിനിമയ്ക്കൊപ്പം ചേര്‍ന്നു. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയുള്ള വളര്‍ച്ചയായിരുന്നു അവന്റേത്. അഭിനയത്തിനപ്പുറം രാജു സിനിമയുടെ മറ്റു മേഖലകളിലേക്കു കൂടി പടര്‍ന്നുകയറുമെന്ന് എനിക്കുറപ്പായിരുന്നു. പല ടെക്നീഷ്യന്മാര്ക്കും ഇവന് ശല്യമായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇവനെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ഉത്തരങ്ങള്‍ നല്‍കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്” എന്നാണ് ഒരു അഭിമുഖത്തിനിടെ രഞ്ജിത്ത് പറഞ്ഞത്.
കഥാപാത്രത്തിന് വേണ്ടി എന്ത് കഷ്ടതയും സഹിക്കാറുള്ള താരങ്ങളിൽ ഒരാളാണ് പൃഥിരാജ്. അതുകൊണ്ടു തന്നെ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ സിനിമയാകുമ്പോൾ അതിലെ നജീബ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് പൃഥി. അതിന് വേണ്ടി, ‘അയ്യപ്പനും കോശിയും’ എന്ന സിനിമ പൂർത്തിയാക്കിയ ശേഷം അവധിയെടുത്തിരിക്കുകയാണ് താരമിപ്പോൾ. കൂടാതെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയുമാണ്. പൃഥ്വിയുടെ അച്ഛന് വേഷത്തിലാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ രഞ്ജിത്ത് എത്തുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.