റെനോ കൊച്ചിയില്‍ അവതരിപ്പിച്ചു

Web Desk
Posted on August 30, 2019, 6:09 pm

കൊച്ചി: റെനോ പുതിയ മോഡലായ റെനോ ട്രൈബർ  കൊച്ചിയില്‍ അവതരിപ്പിച്ചു. ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ് എന്നിങ്ങനെ നാലു ട്രിമ്മുകളില്‍ െ്രെടബര്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത െ്രെടബര്‍ ബിസെഗ്‌മെന്റ് കാര്‍ അന്വേഷിക്കുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ഇന്റീരിയറുകളുള്ള വിശാലമായ, അള്‍ട്രാ മോഡുലാര്‍, ഇന്ധനക്ഷമതയുള്ള വാഹനമാണ് റെനോ െ്രെടബര്‍.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വാഹനമായിരിക്കുമെന്നും ഇന്ത്യയിലെ ഞങ്ങളുടെ വികസനത്തിന്റെ നിര്‍ണായക ഭാഗമായിട്ടാണ് െ്രെടബറെ കാണുന്നതെന്നും വൈവിധ്യവും ആവേശകരവുമായ വിപണിയില്‍ റെനോ ബ്രാന്‍ഡിന്റെ വളര്‍ച്ചയിലേക്ക് ഉറ്റുനോക്കുകയാണെന്നും റെനോ ഇന്ത്യ ഓപറേഷന്‍സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്‌രാം മാമിലപ്പല്ലെ പറഞ്ഞു.
ഇന്ത്യയിലെ വാര്‍ഷിക വില്‍പ്പന ഇരട്ടിയാക്കി രണ്ടു ലക്ഷം യൂണിറ്റാക്കുക എന്ന ലക്ഷ്യം മനസില്‍ കണ്ട് അവതരിപ്പിച്ചിരിക്കുന്ന ഉല്‍പ്പന്നമാണ് റെനോ െ്രെടബര്‍. റെനോയുടെ വില്‍പ്പന തന്ത്രങ്ങള്‍ക്ക് പിന്തുണയുമായി 350ലധികം വരുന്ന വില്‍പ്പന ഔട്ട്‌ലെറ്റുകളുടെയും 264 സര്‍വീസ് കേന്ദ്രങ്ങളുടെയും വിപുലമായ നെറ്റ്‌വര്‍ക്കുണ്ട്. മികച്ച നിലവാരത്തിലുള്ള വില്‍പ്പന, വില്‍പ്പനാനന്തര സേവനങ്ങളാണ് റെനോ ലഭ്യമാക്കുന്നത്.

. നാലു മീറ്ററിനുള്ളില്‍ മുതിര്‍ന്ന ഏഴു പേരെ സുഖമായി ഉള്‍ക്കൊളളും. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകളെ വിശകലനം ചെയ്താണ് റെനോ െ്രെടബര്‍ ഒരുക്കിയിട്ടുള്ളത്. ആധുനികവും വിശാലവുമായ എന്നാല്‍ ഒതുങ്ങിയ അള്‍ട്രാ മോഡുലാറും ഇന്ധനക്ഷമവും ആകര്‍ഷകമായ ഇന്റീരിയറും ചേര്‍ന്ന വാഹനമായ െ്രെടബര്‍ ശരിക്കും ഗതി മാറ്റും. അഞ്ചു സീറ്റര്‍ വിഭാഗത്തില്‍ ഏറ്റവും വലിയ ബൂട്ട് കപാസിറ്റിയാണുള്ളതെന്നും മാമിലപ്പല്ലെ പറഞ്ഞു.

you may also like this video