കടലുണ്ടിയിൽ നവീകരിച്ച മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

Web Desk

കടലുണ്ടി

Posted on September 16, 2020, 7:43 pm

കടലുണ്ടി റയിൽവേ സ്റ്റേഷനു സമീപം ആധുനിക രീതിയിൽ നവീകരിച്ച മത്സ്യ മാർക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട്
സി കെ അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അതിപുരാതനമായ മത്സ്യമാർക്കറ്റാണിത്. 4,59,600 രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിച്ചത്.

തറയിലും വില്പനമേശകളിലും മാർബിൾ വിരിക്കുകയും വെളിച്ചവും ശുചിത്വവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വൈസ് പ്രസിഡണ്ട് എം നിഷ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ, എൻ കെ ബിച്ചിക്കോയ, ഒ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വികസന സമിതി അദ്ധ്യക്ഷൻ സി രമേശൻ സ്വാഗതവും വാർഡ് മെംബർ മുഹമ്മദ് ഷാഹിദ് നന്ദിയും പറഞ്ഞു .

ENGLISH SUMMARY:Renovated fish mar­ket inau­gu­rat­ed at Kadalun­di
You may also like this video