ക്രിസ്ത്യന്‍ പിന്തുടര്ച്ചാ നിയമത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കോട്ടയം കളത്തിപ്പടിയിലെ സ്കൂളിനോട് ചേർന്ന വീട്ടിലായിരുന്നു അന്ത്യം.
1916‑ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. ആ നിയമം അസാധുവാണെന്ന് സുപ്രീംകോടതി 1986‑ൽ വിധിച്ചു. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. എഴുത്തുകാരിയും ബുക്കർപ്രൈസ് ജേതാവുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവർ മക്കളാണ്.
കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി വി ഐസക്കിന്റെ മകളുമാണ്. 1933‑ൽ ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്.
1967‑ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമാണ ചുമതല. തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴു പേരാണ് സ്കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്. ഇന്ന് പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിന്റെ പ്രധാനാധ്യാപികയും മേരിയായിരുന്നു. സംസ്കാരം നടക്കും. പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് സംസ്കാരം നടക്കും. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുകയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
English summary; Renowned women’s welfare activist Mary Roy passes away
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.