June 29, 2022 Wednesday

ട്രെയിൻ ഇറങ്ങി ഇനി ടാക്സിയോ ഓട്ടോയോ കാത്തു നിന്ന് വലയേണ്ട; പുതു സംവിധാനവുമായി റെയിൽവേ

By Janayugom Webdesk
February 12, 2020

തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങുന്നവർക്ക് ഇനി ടാക്സിയോ ഓട്ടോയോ കാത്തു നിന്ന് വലയേണ്ട. യാത്രക്കാർക്ക് ആശ്വാസമായി റെയിൽവെയുടെ റെന്റ് എ കാർ സംവിധാനത്തിന് തുടക്കമായി. ഇന്ത്യൻ റെയിൽവെയിൽ ഇതാദ്യമായാണ് റെന്റ് എ കാർ സംവിധാനം വരുന്നത്. ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി. യാത്ര പുറപ്പെടും മുൻപോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമോ ടാക്സി ബുക്ക് ചെയ്യാം.

ഇൻഡസ് ഗോ.ഇൻ വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ്. ഓൺലൈൻ വഴി മുൻകൂർ പണമടയ്ക്കണം. 500 രൂപയ്ക്ക് 5 മണിക്കൂർ ദൂരം യാത്ര ചെയ്യാം. അയ്യായിരം രൂപ ഡെപോസിറ്റും അടയ്ക്കണം. മാസ അടിസ്ഥാനത്തിലും ബുക്കിംഗുണ്ട്. ഒരു സ്റ്റേഷനിൽ നിന്നും എടുത്ത വണ്ടി മറ്റൊരു സ്റ്റേഷനിൽ തിരിച്ചേൽപിച്ചാൽ മതി എന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം ഡിവിഷന് കീഴിലെ നാല് സ്റ്റേഷനുകളിലാണ് പരീക്ഷണാർത്ഥം സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശ്ശൂർ എന്നിവിടങ്ങലിലാണ് സംവിധാനം.

യാത്രക്കാർക്ക് കൂടുതൽ സൗകര്യവും റെയിൽവെയ്ക്ക് കൂടുതൽ വരുമാനവും നൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് 4 സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്. 5 കാർ വീതമാണ് ഓരോ സ്റ്റേഷനിലും സർവീസ് നടത്തുക. മൂന്ന് മാസത്തിനു ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

ENGLISH SUMMARY: Rent a car sys­tem intro­duced in Tvm cen­tral station

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.