വാടകയ്ക്ക് ട്രെയിനുകള്‍; സ്വകാര്യ മേഖലയിലേയ്ക്കുള്ള നീക്കത്തില്‍ കണ്ണൂര്‍ റൂട്ടും പരിഗണിക്കും

Web Desk
Posted on June 26, 2019, 11:45 am

ന്യൂഡല്‍ഹി: തീവണ്ടി സര്‍വീസും സ്വകാര്യ മേഖലയിലേയ്ക്ക്. വാടകയ്ക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഏറ്റെടുത്തുള്ള പുതിയ നീക്കത്തില്‍ കണ്ണൂര്‍ റൂട്ടും പരിഗണിക്കുമെന്നാണ് വിവരം.

ചില പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നതിനിടെ പുതുതായി സ്വകാര്യ മേഖലയ്ക്ക് ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിന് പരിഗണിക്കുന്ന റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.

ഡല്‍ഹി-ലഖ്‌നൗ, മുംബൈ-ഷിര്‍ദ്ദി, ബെംഗ്ലൂരു-ചെന്നൈ, അഹമ്മദാബാദ്-മുംബൈ, തിരുവനന്തപുരം-കണ്ണൂര്‍ എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ആദ്യഘട്ടത്തില്‍ റയില്‍വേയുടെ നിയന്ത്രണത്തിലുള്ള ഐആര്‍സിടിസിക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നല്‍കി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ട്രെയിനുകളുടെ കോച്ചുകളും ഐആര്‍സിടിസിക്ക് ലീസിന് നല്‍കും. നടത്തിപ്പ് ചുമതല ലഭിക്കുന്നതോടെ ഈ ട്രെയിനുകളുടെ ടിക്കറ്റ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഐആര്‍സിടിസി നേരിട്ടായിരിക്കും നടത്തുക. ഐആര്‍സിടിസി നേരിട്ട് സര്‍വ്വീസ് ഏറ്റെടുക്കുന്ന ഈ ട്രെയിനുകള്‍ക്ക് റയില്‍വേ നിശ്ചിത തുക ഈടാക്കുകയും ചെയ്യും.

YOU MAY LIKE THIS VIDEO ALSO