ഇന്നലെ മോൾക്ക് പല്ലെടുക്കാൻ പോയിരുന്നു, പഴയ പല്ല് പോകുന്നതിനു മുമ്പ് പുതിയത് വന്നിരുന്നു. നല്ലോണം ഇളകിയ പല്ലായിരുന്നു, എന്നാലും ഡോക്ടർ അത് പറിച്ചപ്പോൾ മോളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി, എന്റെ ചങ്ക് പിടഞ്ഞു… അവൾ അമ്മ, ന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കുറെ നേരം.. 😥 എന്റെ കണ്ണും നിറഞ്ഞു, കാരണം ഞാൻ ഒരമ്മയാണ്..
പിന്നീട് വീട്ടിൽ എത്തി, അവൾ ഉറങ്ങിയ ശേഷം ഫോൺ എടുത്തപ്പോൾ ആദ്യം കണ്ടത് കടൽഭിത്തിയിൽ എറിഞ്ഞ കുഞ്ഞിന്റെ മുഖമാണ്, ചെയ്തതോ ആ കുഞ്ഞിന്റ്‌റെ അമ്മ . ആ സ്ത്രീയെ അമ്മയെന്നു വിളിക്കാൻ പറ്റുമോ എന്നറിയില്ല, എന്തോ എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും എനിക്ക് അവരെ അങ്ങനെ വിളിക്കാൻ പറ്റില്ല… ഒരമ്മക്കും കുഞ്ഞു വേദനിക്കുന്നത് കണ്ടു നിൽക്കാൻ സാധിക്കില്ല, അതും വേദന കൊണ്ട് പിടയുമ്പോളും അവൻ അമ്മയെ വിളിച്ചല്ലേ കരഞ്ഞിട്ടുണ്ടാകുക…
അവരും ഞാനും അമ്മയാണ്, അതോർത്തിട്ടു പോലും എനിക്ക് സഹിക്കുന്നില്ല, എങ്ങനെ സാധിക്കുന്നൊ എന്തോ… മക്കൾ നടന്നു പോകുമ്പോൾ കാലൊന്നു കല്ലിൽ തട്ടിയാൽ പോലും ചങ്ക് പൊടിയുന്ന അമ്മയാണ് ഞാൻ.. നമ്മളിൽ മിക്കവരും അങ്ങനെ തന്നെ ആയിരിക്കും.. ഇതിപ്പോ എത്രയായി കേൾക്കുന്നു…കുഞ്ഞുങ്ങളെ ഒഴിവാക്കണമെങ്കിൽ ഇവർക്കൊക്കെ എവിടെയെങ്കിലും കൊണ്ടു പോയി കളഞ്ഞു കൂടെ? ഇതിനി കേൾക്കാൻ വയ്യ..
വല്ല ബസ് സ്റ്റാന്റിലോ, റെയിൽവേ സ്റ്റേഷനിലോ, റോഡിലൊ, എവിടെ എങ്കിലും… കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേർ ഉണ്ട് നമ്മുടെ ചുറ്റും, മക്കൾ ഉള്ളവർ തന്നെ ആണെങ്കിലും കുഞ്ഞുങ്ങളെ ധത്തെടുക്കുന്നുണ്ട്… അവർ ആർക്കെങ്കിലും കിട്ടിയേനെ… 😥😥
ഗർഭാവസ്ഥയിൽ തന്നെ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടുണ്ട് എനിക്ക്, വളർച്ച ഇല്ലായിരുന്നു ആ ജീവന്, കഷ്ടിച്ച് ഒരു 8 ആഴ്ചയുടെ ബന്ധം.. പക്ഷെ ഇന്നും എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട് ആ കുഞ്ഞു നക്ഷത്രത്തിനു.. എന്റെ മക്കളുടെ കൂടെ തന്നെ ഉള്ള ഒരു സ്ഥാനം..
ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നു, കാരണം ഞാനും ഒരമ്മയാണ്… മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരമ്മ… എന്റെ മക്കൾ മാത്രമല്ല, എല്ലാ കുഞ്ഞുങ്ങളെയും ഞാൻ ലാളിക്കാറുണ്ട്, സ്നേഹിക്കാറുണ്ട്.. കാരണം ഞാനും ഒരമ്മയാണ്…
ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും അമ്മയാവില്ല, ജനിപ്പിക്കാത്തത് കൊണ്ട് ആരും അമ്മയല്ലാതെ ആകുന്നും ഇല്ല. കർമ്മം കൊണ്ടാണ് ആ പദവി അലങ്കരിക്കേണ്ടത്… അമ്മ എന്ന വാക്കിന്റെ വില തന്നെ വളരെ വലുതാണ്, പ്രസവിച്ചത് കൊണ്ടു മാത്രം കിട്ടേണ്ട ഒന്നല്ല അത്… മനസ്സ് പിടയുന്നല്ലോ ദൈവമേ, കാരണം ഞാനും ഒരമ്മയാണ്, മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ… 😥😥
രേണു ഷേണായി..
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.