ദേശീയ തലത്തിലും,സംസ്ഥാനങ്ങളിലും സ്വാധീനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് തിരിച്ചു വരുവാനുള്ള ശ്രമത്തിലാണ്. പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും കെ സി വേണുഗോപാല്‍ തെറിക്കാനുള്ള സാധ്യത ഏറുന്നു. ഉത്തരേന്ത്യയിലെ അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കെ സി യുടെ പ്രവര്‍ത്തനത്തില്‍ താല്‍പര്യമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കെ. സി വേണുഗോപാലിനെ ഒഴിവാക്കാന്‍ രാഹുല്‍ തയ്യാറാകുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍്കകും പ്രത്യേകിച്ചും ഗ്രപ്പ് നേതാക്കള്‍ക്ക് കെ. സി വേണുഗോപാലിനോട് വലിയ എതിര്‍പ്പാണുള്ളത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും മാറ്റി വ. ഡി സതീശനെ കൊണ്ടു വന്നതിലും കെസിക്കുള്ള പങ്ക് ഏവര്‍ക്കുമറിയാം. ഹൈക്കമാഡിന്‍റെ പേര് പറഞ്ഞ് തന്‍റെ താല്‍പര്യങ്ങളാണ് കെ സി വേണുഗോപാല്‍ കേരളത്തില്‍ നടപ്പാക്കുന്നതെന്നു ഗ്രൂപ്പുകള്‍ അഭിപ്രായപ്പെടുന്നു. അടിക്കടി തെരഞ്ഞെടുപ്പിലുണ്ടാകന്ന കനത്ത പരാജയവും കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെടുന്നു.
ഇതിനാലാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുന്നത്. എതിര്‍ത്തു നില്‍ക്കുന്ന ജി.23 തിരുത്തല്‍വാദി സംഘത്തിനെക്കൂടി വിശ്വാസത്തിലെടുത്തുള്ള അഴിച്ചുപണികള്‍ക്കാണ് ഹൈക്കമാന്‍ഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ഇനി തുറന്ന പോരാട്ടത്തിന് ഇറങ്ങാനാണ് പുതിയ നീക്കമെന്നാണ് സൂചന. കോണ്‍ഗ്രസ് ഉപേക്ഷിച്ച് പലരും ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപിയുടെ അധികരത്തിനും, സമ്പത്തിനും മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീഴു പോകുന്നു. ഇതും നേതൃത്വത്തെ ചിന്തിപ്പിക്കുന്നു. ഇന്നു കോണ്‍ഗ്രസില്‍ കാണുന്നവര്‍ നാളെ പാര്‍ട്ടിയില്‍ കാണാത്ത അവസ്ഥ. അവര്‍ ബിജെപിയുടെ പാളയത്തിലേക്കാണ്. പല സംസ്ഥാനങ്ങളിലും സ്ഥിതി വിശേഷം ഇതാണ്. മിക്ക സംസ്ഥാനങ്ങളിലും അണികള്‍ അമര്‍ഷത്തിലുമാണ്. ഇതിന്‍റെയൊക്കെ വെളിച്ചത്തില്‍ പാര്‍ട്ടി നേതൃത്വം കൂടുതല്‍ ഉത്തരവാധത്വത്തോടെ പ്രവര്‍ത്തിച്ചേമതിയാകു. ജന പിന്തുണയുള്ള ഒററ നേതാക്കളും കോണ്‍ഗ്രിസന് ഇല്ലാത്തതും പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് ഈ മാസം പകുതിയോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും മുമ്പ് പാര്‍ട്ടി പുനസംഘടനയുണ്ടാകും.
കെ. സി വേണുഗോപാലിലെ മാറ്റി മനീഷ് തിവാരിയെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കാനാണ് തീരുമാനം.നിലവില്‍ ഒഴിവുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവുകള്‍ നികത്തുക, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുക എന്നിവയാണ് ഹൈക്കമാന്‍ഡിനു മുന്നിലുള്ള വഴികള്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ തുടങ്ങി കഴിഞ്ഞു.ലോക്‌സഭാ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയെ നീക്കി പകരം രാഹുല്‍ ഗാന്ധിയെ നേതാവാക്കുമെന്നാണ് വിവരം. എന്നാല്‍ രാഹുല്‍ ഗാന് ധി ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടില്ല. എന്നാല്‍ പാതി സമ്മതം നല്‍കിയെന്നാണ് സൂചന. രാഹുല്‍ നേതൃസ്ഥാനത്തേക്കില്ല എന്ന നിലപാടില്‍ ഉറച്ചാല്‍ മാത്രം ശശി തരൂരിനെ ഈ പദവിയിലേക്ക് നിയോഗിക്കുവാനും സാധ്യതയേറുന്നുനിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിന്‍റെ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും ജി23 നേതാക്കള്‍ക്കും അത്ര തൃപ്തികരമല്ല. രാഹുല്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം കെ സിയുടെ ഉപദേശത്താലാണ്. ഇങ്ങനെ പോയാല്‍ ഭൂമുഖത്തു നിന്നു തന്നെ കോണ്‍ഗ്രസ് ഇല്ലാതാകും. ഇത്തരമൊരു സാഹചര്യത്തിലാണ് കെ.സിയെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുന്നത്, സ്ഥാനത്തുനിന്നും മാറുന്ന കെ സി വേണുഗോപാലിന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് സെക്രട്ടറി പദവി കൊടുക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയും പരിഗണിക്കുന്നുണ്ട്.സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയാകും. കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിക്ക് ജനറല്‍ സെക്രട്ടറി പദവി നിലനിര്‍ത്തും.
രമേശ് ചെന്നിത്തല വൈസ് പ്രസിഡന്റ് പദവിയിലേക്ക് വരുമെന്നാണ് സൂചന. തിരുത്തല്‍വാദ ഗ്രൂപ്പിലെ നേതാക്കള്‍ക്കും പുനസംഘടനയില്‍ അനുഭാവപൂര്‍വമായ പരിഗണനയുണ്ടാകും.ു തിരുത്തല്‍വാദി സംഘത്തിനെക്കൂടി വിശ്വാസത്തിലെടുത്തുള്ള അഴിച്ചുപണികള്‍ക്കാണ് ഹൈക്കമാന്‍ഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിനെതിരെ ഇനി തുറന്ന പോരാട്ടത്തിന് ഇറങ്ങാനാണ് പുതിയ നീക്കമെന്നാണ് സൂചന.ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയ പാർട്ടിയായി രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷത്തുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായ കോൺഗ്രസിന് ഭരിക്കാൻ അവസരം കിട്ടിയ സംസ്ഥാനങ്ങളിൽ വിഭാഗിയ പ്രശ്നങ്ങൾ കൂടുതൽ തലവേദനയാകുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഏറ്റവും ഒടുവിൽ പഞ്ചാബിലുമെല്ലാം കണ്ടുുകൊണ്ടിരിക്കുന്നു. നേതാക്കള്‍ രണ്ടു തട്ടിലായി നില്‍ക്കുകയാണ്.കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുഖമായിരുന്ന പലരും ഇന്ന് ബിജെപിയുടെ ഭാഗമാണെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യ മുതൽ ജിതിൻ പ്രസാദ വരെയുള്ള നേതാക്കൾ ഇന്ന് ബിജെപിയിലാണ്. വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കൊഴിഞ്ഞുപോകൽ നിയന്ത്രിക്കാൻ മാത്രമല്ല അതിന് പിന്നിലെ കാരണങ്ങൾ പരിഹരിക്കാൻ പോലും ദേശീയ നേതൃത്വവും ഹൈക്കമാൻഡും പരാജയപ്പെട്ടിരിക്കുന്നു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നത്. അന്ന് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുലിന് പകരക്കാരനെയോ രാഹുലിനെയോ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാൻ രണ്ട് വർഷങ്ങൾക്കിപ്പുറവും കോൺഗ്രസിന് സാധിച്ചട്ടില്ല.ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടകളില്‍ ഒന്നായിരുന്നു ഉത്തര്‍ പ്രദേശ്. തുടര്‍ച്ചയായ തവണകളില്‍ അവര്‍ അവിടെ ഭരണത്തിലെത്തി. എന്നാല്‍ ഇന്നവിടെ ബിജെപി, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ക്ക് പിറകിലാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ട് പോലും കേവലം ഏഴ് സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പിലും ഫലം മറിച്ചായിരുന്നില്ല.
എസ്പി, ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളുമായി മഹാസഖ്യത്തിലേര്‍പ്പെടാനുള്ള നീക്കം പരാജയപ്പെട്ടതോടെ തനിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പോരാട്ടം. ഇതില്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ അമേഠി ഉള്‍പ്പടേയുള്ള എല്ലാ സീറ്റുകളിലും പരാജയപ്പെട്ടു.എന്നാല്‍ ഈ തിരിച്ചടികളില്‍ നിന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരിച്ച് കൊണ്ട് വരിക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്ക ഗാന്ധിക്ക് മേല്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യം. സംഘടനാപരമായി വലിയ വെല്ലുവിളിയാണ് മറ്റു സംസ്ഥാനങ്ങള്‍ എന്നപോലെ കോണ്‍ഗ്രസ് യിപിയിലും നേരിടുന്നതെന്നുള്ള യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു.
English Summary : Congress reodering leadership and KC Venugopal may lose his position
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.