കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണായപ്പോൾ നരേന്ദ്രമോഡി രാജ്യത്തെ കമ്പോളശക്തികൾക്കായി തുറന്നു കൊടുക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സാം കെ. ഡാനിയേൽ.എ ഐ എസ് എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ. ഐ. എസ്. എഫ് ജില്ലാ സെക്രട്ടറി സഖാവ് എ. അധിൻ ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡൻ്റ് അനന്തു. എസ്. പോച്ചയിൽ ഡയറക്ടറുമായി സംഘടിപ്പിച്ച കാൽനട ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം ഭരണം പിടിച്ചെടുക്കാനുള്ളതല്ല. കാർഷികോൽപ്പന്നങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വില നിലനിർത്താനാണ് ആബാലവൃദ്ധം കർഷകജനത തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ചെറുകിട, വൻകിട, ഇടത്തരം വ്യത്യാസമില്ലാതെയാണ് മുഴുവൻ കർഷകരും പ്രക്ഷോഭത്തിൽ അണിനിരന്നത്. കാർഷിക നിയമം നടപ്പിലായാൽ എഫ്സിഐയും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയും തകരും. മറ്റു മേഖലകളെക്കാൾ ലാഭം കൊയ്യാൻ കോർപ്പറേറ്റുകൾക്ക് ഇത് സഹായകരമാകും രാജ്യത്തിന്റെ തന്ത്രപരമായ മേഖലകളായ പ്രതിരോധം, റെയിൽവേ, വ്യോമയാനം, വാർത്താവിനിമയരംഗം. വിദ്യാഭ്യാസം, ബാങ്കിങ് എന്നീ മേഖലകളെല്ലാം നേരത്തേത്തന്നെ സ്വകാര്യവൽക്കരിച്ചിരുന്നു. ഇതിനെതിരെ ഉയർന്നുവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഇല്ലാതാക്കാനായി ലേബർ കോഡും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മാറ്റി. ഇതിനൊടുവിലാണ് ഭക്ഷ്യധാന്യരംഗംതന്നെ കോർപറേറ്റുകൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ കർഷകസമരത്തെക്കുറിച്ചുള്ള സുപ്രിം കോടതിയുടെ പരാമർശം നരേന്ദ്രമോഡിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമായിട്ടാണ് കർഷകർ കാണുന്നതെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് സമാപനയോഗത്തിന് അധ്യക്ഷഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി എ അധിൻ, പ്രസിഡന്റ് അനന്തു എസ് പോച്ചയിൽ, സമരസമിതി കൺവീനർ സി ബാൾഡുവിൻ, കിസാൻസഭ ജില്ലാ സെക്രട്ടറി എസ് അജയഘോഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീജിത്ത് സുദർശനൻ നന്ദി രേഖപ്പെടുത്തി.
ജാഥയുടെ ഉദ്ഘാടനം കുണ്ടറയിൽ എ. ഐ. എസ്. എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു ജാഥ ക്യാപ്റ്റൻ എ. അധിന് പതാക കൈമാറി നടത്തി. ഉദ്ഘാടനയോഗത്തിന് സംസ്ഥാന കമ്മിറ്റിയംഗം സുരാജ്. എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഫാറൂക്ക് നിസ്സാർ സ്വാഗതവും അർജുൻ നാസ്സിം അഞ്ചൽ നന്ദിയും പറഞ്ഞു. ജാഥ കുണ്ടറയിൽ നിന്നും ആരംഭിച്ച് കൊല്ലം ചിന്നക്കടയിൽ സമാപിച്ചു.
ENGLISH SUMMARY: Repeal agricultural laws; AISF organized the march
YOU MAY ALSO LIKE THIS VIDEO