September 29, 2023 Friday

Related news

September 28, 2023
September 26, 2023
September 26, 2023
September 24, 2023
August 22, 2023
August 9, 2023
August 8, 2023
August 6, 2023
July 25, 2023
July 24, 2023

റിപ്പോ നിരക്കില്‍ മാറ്റമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2023 11:28 pm

തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും റിപ്പോ നിരക്ക് 6.5 ശതമാനമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലനിർത്തി. രാജ്യത്തെ നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്ന പണനയ അവലോകന സമിതി യോഗത്തിലാണ് നടപടി. കഴിഞ്ഞവർഷത്തെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമാണ്. ഇതേരീതിയില്‍ നാണ്യപ്പെരുപ്പം തുടര്‍ന്നേക്കുമെന്നാണ് ആര്‍ബിഐ കണക്കാക്കുന്നത്. ഏപ്രിലിൽ നടത്തിയ അവലോകനത്തിൽ അടിസ്ഥാന നിരക്കായ റിപ്പോ ക്രമാനുഗതമായി വർധിപ്പിച്ചുകൊണ്ടിരുന്ന നടപടി മരവിപ്പിക്കാനും 6.5 ശതമാനത്തിൽ നിലനിർത്താനും തീരുമാനിച്ചിരുന്നു. 

ഏറ്റവും പുതിയ ഉപഭോക്തൃ വിലസൂചിക അനുസരിച്ച് ചില്ലറവില പണപ്പെരുപ്പം 2023 ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമായി കുറഞ്ഞിരുന്നു. ഇത് ആര്‍ബിഐയുടെ ഉയര്‍ന്ന പ്രതീക്ഷിത പരിധിക്ക് താഴെയാണെന്ന് മാത്രമല്ല, 2023 മാര്‍ച്ചിലെ 5.7 ശതമാനമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുമാണ്. അതേസമയം, ഏപ്രിലിലെ ആര്‍ബിഐ നയം മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന കുറവും ശ്രദ്ധേയമാണ്. ഏപ്രിലില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 85.1 ഡോളറായിരുന്നു. പിന്നീട് അത് ബാരലിന് 77 ഡോളറായി കുറഞ്ഞു. 

രാജ്യത്തെ ജിഎസ‌്ടി ശേഖരം ഏപ്രിലിലെ 1.9 ലക്ഷം കോടി രൂപയായി താരതമ്യം ചെയ്യുമ്പോള്‍ മേയ് മാസത്തില്‍ 1.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏപ്രിലിലെ ജിഎസ‌്ടി ശേഖരം എക്കാലത്തെയും ഏറ്റവും ഉയര്‍ന്നതായിരുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട 2022–23ലെ ദേശീയ വരുമാന കണക്കുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യയുടെ 2023 സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലെ(ജിഡിപി) വളര്‍ച്ച ഏഴ് ശതമാനം ആയിരുന്നു. എന്നാല്‍ 2023–24 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 6.5 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. 

Eng­lish Summary:Repo rate remains unchanged

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.