Web Desk

കൽപറ്റ

December 17, 2020, 2:05 pm

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളിൽ നാളെ റീപോളിങ്

Janayugom Online

വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളിൽ നാളെ റീപോളിങ് നടത്തും.

ബത്തേരി മുനിസിപ്പാലിറ്റിയിൽ തൊടുവെട്ടി വാർഡിലെ മാർ ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി. എച്ച് സ്കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലുമാണ് റീപോളിങ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.

രണ്ട് പോളിങ് സ്റ്റേഷനുകളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതാണ് റീപോളിങ്ങിനിടയാക്കിയത്ഈ ബൂത്തുകളിലെ വോട്ടുകൾ എണ്ണാൻ സാധിച്ചിട്ടില്ല.18ന് രാവിലെ ഏഴ് മുതൽ വൈകീട്ട് അറ് വരെയാണ് റീപോളിങ്.

you may also like this video;