Janayugom Online
Yogi Aditynath

യോഗിക്കെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കോടതി വിലക്ക്

Web Desk
Posted on November 25, 2017, 11:03 pm

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയായ 2008ലെ ഖരക്പൂര്‍ വിദ്വേഷ പ്രസംഗ കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. അലഹബാദ് ഹൈകോടതിയാണ് മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. കോടതി വാര്‍ത്തകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നതു സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി. അലഹബാദ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നവംബര്‍ ഏഴിന് പുറപ്പെടുവിച്ച ഉത്തരവിലാണ് മാധ്യമങ്ങളെ വിലക്കിയത്. വിദ്വേഷ പ്രസംഗ കേസിന്റെ അവസാന വിധി വരെയും മാധ്യമങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ചിട്ടുണ്ട്.