March 30, 2023 Thursday

Related news

August 9, 2022
April 29, 2022
April 29, 2022
April 28, 2022
June 19, 2021
May 20, 2021
May 20, 2021
June 19, 2020
May 17, 2020
May 11, 2020

ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് പകര്‍ച്ചാ വ്യാധികള്‍ കുറഞ്ഞെന്ന് റിപ്പോട്ടുകള്‍

Janayugom Webdesk
തിരുവനന്തപുരം
May 11, 2020 9:56 am

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം സംസ്ഥാനത്ത് പകര്‍ച്ചാവ്യാധികള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. മുൻ വര്‍ഷങ്ങളിലെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ കണക്കുകളും ഈ വര്‍ഷത്തെ കണക്കുകളും താരതമ്യം ചെയ്ത് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴി‍ഞ്ഞ വര്‍ഷം 208918 പേര്‍ക്ക് പനി ബാധിച്ചതില്‍ ഈ വര്‍ഷം 33671 പേര്‍ക്കാണ് പനി വന്നത്. 246 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്‌ എ ബാധിച്ചതില്‍ രണ്ട് പേര്‍ രോഗം മൂര്‍ശ്ചിച്ച് മരിച്ചിരുന്നു. 189 എച്ചവണ്‍ എൻവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് 28 പേര്‍ക്ക് മാത്രമാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്.

ചിലയിടങ്ങളില്‍ ഡെങ്കിപ്പനി കൂടുന്നതായി റിപ്പാേര്‍ട്ടുകളുണ്ട്. എന്നാല്‍ ചിക്കൻപോക്സ്, വയറിളക്കം എന്നിവയുടെ വ്യാപനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കൊറോണ ഭീതിയില്‍ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നതാണ് പകര്‍ച്ചാ വ്യാധികള്‍ കുറയാൻ കാരണം.

Eng­lish Sum­ma­ry: Reports says that epi­demics are low in lock down.

you may  also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.