വിദ്വേഷ പ്രചരണത്തിനും അവഹേളനയും അധിക്ഷേപവും നടത്തിയതിനും അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് ബ്രിട്ടീഷ് അതോറിറ്റി 20ലക്ഷത്തോളം രൂപ പിഴ ചുമത്തി. ബ്രിട്ടനിലെ സർക്കാർ അംഗീകൃത ടെലിവിഷൻ റഗുലേറ്ററി അതോറിറ്റിയായ ഓപ്കോം ആണ് കഴിഞ്ഞ വർഷം റിപ്പബ്ലിക് ടിവിയിൽ അർണബിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ പരാമർശങ്ങൾക്ക് 20,000 പൗണ്ട് (19.79 ലക്ഷംരൂപ) പിഴ വിധിച്ചത്. 2019 സെപ്റ്റംബർ 16 രാത്രി നടന്ന ചർച്ചയിൽ അർണബും അതിഥികളും വിദ്വേഷകരമായ പരാമർശങ്ങൾനടത്തിയെന്നും പാകിസ്ഥാനിലെ ജനങ്ങളെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പദങ്ങൾ ഉപയോഗിച്ചു എന്നും കണ്ടെത്തിയതിനെ തുടർന്നാണ് പിഴ.
ചർച്ചയുടെ ഉള്ളടക്കം അത്യന്തം പ്രകോപനപരവും ആ സാഹചര്യത്തിൽ ഒരിക്കലും നീതീകരിക്കാനാവാത്തതുമാണെന്ന് ഓപ്കോമിന്റെ വിശദീകരണത്തിൽ പറയുന്നതായി ദിവയർ റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങലാക്കി മാറ്റുകയും ചെയ്തതിനെ തുടർന്നുള്ള സാഹചര്യങ്ങലിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്.
എന്നാൽ ഇത് അംഗീകരിക്കാനാവാത്തതാണെന്നായിരുന്നു കണ്ടെത്തൽ. ചർച്ച പ്രക്ഷേപണം ചെയ്തതിന് ശേഷം നിരവധി പരാതികൾ ലഭിച്ചിരുന്നു. പാകിസ്ഥാനിലെ സമുദായങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ അടങ്ങിയതായിരുന്നു ഉള്ളടക്കം. വൃത്തികെട്ടതെന്ന പരാമർശം തുടർച്ചയായി നടത്തിയത് അതിനുദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രിട്ടനിൽ റിപ്പബ്ലിക് ടിവിയുടെ പ്രക്ഷേപണാധികാരമുള്ള വേൾഡ്‌വ്യൂ മീഡിയ നെറ്റ്‌വർക്ക് ഓഫ്‌കോമിന്റെ പ്രസ്താവന പ്രക്ഷേപണം ചെയ്യണമെന്നും പരിപാടികൾ തുടർന്ന് കാണിക്കുന്നത് അവസാനിപ്പിക്കണെമന്നും നിർദ്ദേശിച്ചിട്ടുണ്ട്.
English summary; Republic Bharat fined Rs 20 lakh in UK
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.