5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

January 30, 2024
January 28, 2024
January 27, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024

അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു; വീഡിയോ

Janayugom Webdesk
January 26, 2023 2:03 pm

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് പ്രവാസ മലയാളികളുടെ കലാ- സാഹിത്യ- സാംസ്‌കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്.

സെന്ററിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് റോയ് ഐ വർഗ്ഗീസ് ദേശീയ പതാക ഉയർത്തി. സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ട്രഷറർ നികേഷ് വലിയ വളപ്പിൽ, കെ എസ് സി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് മനോജ് ടി കെ , സെക്രട്ടറി സഫറുള്ള പാലപ്പെട്ടി , എന്നിവർക്കൊപ്പം സെന്റർ അംഗംങ്ങളും പങ്കെടുത്തു. തുടർന്ന് കെ എസ് സി ഒരുക്കിയ ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.