February 8, 2023 Wednesday

Related news

January 31, 2023
January 25, 2023
January 17, 2023
January 6, 2023
December 23, 2022
December 14, 2022
December 1, 2022
November 28, 2022
November 27, 2022
November 23, 2022

റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടര്‍ റാലി ; ദില്ലി പോലീസിന്‍റെ നിലപാടുകള്‍ വലിയ ചോദ്യങ്ങളുയര്‍ത്തുന്നു

Janayugom Webdesk
January 30, 2021 11:40 am

ജനുവരി 26ന് തലസ്ഥാന നഗരിയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ദില്ലി പോലീസിന്‍റെ പെരുമാറ്റം വിവിധ തരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പോലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ നിഷക്രിയത്വം സര്‍ക്കാരിന് അനുകൂലമാക്കുവാനും , കര്‍ഷകര്‍ അക്രമകാരികളാണെന്നു വരുത്തി തീര്‍ക്കുവാനുള്ള ശ്രമവും പിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്നു കാര്‍ഷിക രംഗത്തെ കരി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം മുന്നു മാസം പിന്നിടുന്നു.കര്‍ഷകരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. അതെല്ലാം തരണം ചെയ്താണ് അവര്‍ ഒരോ നിമിഷവും നീക്കുന്നത്. 

കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് റിപ്പബ്ളിക്ദിനത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും കര്‍ഷകരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ പിന്തുണയുമായി.കര്‍ഷകര്‍ക്ക് 26ന് ദില്ലിയില്‍ പ്രക്ഷോഭം സുഗമായി നടത്താന്‍ പോലീസ് അനുമതി നല്‍കിയതിനെ കര്‍ഷകര്‍ വിശ്വസിച്ചു. എന്നാല്‍ അതിനു പിന്നിലെ പോലീസിന്‍റെ ചതി മനസിലാക്കുന്നതില്‍കര്‍ഷകരും അവരുടെ സംഘടനകള്‍ക്കും കഴിഞ്ഞില്ല. എന്തു തന്നെയായാലും 2021 ജനുവരി 26 റിപ്പബ്ളിക് ദിനം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമേറുന്ന ഒന്നായി മാറി.ഏറ്റവും ദുര്‍ബലവിഭാഗമെന്നു പറയപ്പെടുന്ന കര്‍ഷകരും,കര്‍ഷകതൊഴിലാളികളും തെരുവിലിറങ്ങി ഏറ്റവും ശക്തരായ ഭരണസംവിധാനത്തെ വെല്ലുവിളിക്കുന്നു. കാര്‍ഷിക മേഖല വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വെയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ രംഗത്തു വന്നത്.

കര്‍ഷകര്‍ വളരെ അച്ചടക്കമായിട്ടാണ് റാലി നടത്തിയത്. എന്നാല്‍ ട്രാക്ടര്‍പരേഡില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്ന ഭയം കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു .പരേഡ് സമാപിക്കുമ്പോള്‍ കാണുന്നത് ത്രിവര്‍ണ പതാകയ്ക്ക്താഴെയായി മതപതാക ഉയര്‍ത്തിയിരിക്കുന്നു, ദീപ സിദ്ധു എന്ന ആള്‍ കര്‍ഷക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ആളല്ല.അദ്ദേഹത്തിന് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണത്താല്‍ പ്രസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ചെങ്കോട്ടയില്‍ വെച്ച് കര്‍ഷകരും, പൊലീസും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഏറെയാണ്. അക്രമത്തില്‍ കര്‍ഷക സംഘടനകള്‍ ഖേദവും പ്രകടിപ്പിച്ചു. ഫെബ്രുവരി 1ന് നടത്താനിരുന്ന പാര്‍ലമെന്‍റിലേക്കുളള മാര്‍ച്ച് അവസാനിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്ന നടപടികളെ ഏറ്റവും അപലപനീയവുമാണ്. 26ന് ഉണ്ടായ സംഘര്‍ഷങ്ങള്‍ ഏറെ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ദീപ സിദ്ധുവും അനുയായികളും ചെങ്കോട്ടയില്‍ എത്തിയത് എങ്ങനെയാണ്, പൊലീസ് ഒരിടത്തും തടഞ്ഞില്ലേ, പരേഡിന് ഒരു ദിവസം മുമ്പ് ചെങ്കോട്ടയിലേക്ക് പോകാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഒരു നപടിയും സ്വീകിരക്കാഞ്ഞത്. ഇത് ഇന്‍റലിജന്‍സ് പരാജയമാണോ, ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതാരാണ്, ട്രാക്ടര്‍ റാലിക്കായുളള പാതയില്‍ ഒരു പോലീസുകാരനും അദ്ദേഹത്തെ ചോദ്യം ചെയ്തില്ലേ, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ഏററവും സുരക്ഷിതമാണ് .ഇവിടെ എങ്ങനെയാണ് അയാള്‍എത്തപ്പെട്ടത്. ആള്‍ക്കൂട്ടം കുറയുകയും, വലിയ പൊലീസ് സേനയുടെസാന്നിധ്യം ഉണ്ടായിട്ടുംമതപരമായകൊടി അവിടെ പാറിയത് എങ്ങനെയാണ്.അതിന് അനുവദിച്ചതാരാണ്.അതുപോലെ ഇന്‍റര്‍ നെറ്റ് അടച്ചു പൂട്ടിയ സംഭവവും ചര്‍ച്ചയാകേണ്ടതാണ്. ദില്ലി പൊലീസിന്‍റെ ഭാഗത്തു നിന്നും നിഷ്ക്രിയത്വം ഉണ്ടായില്ലേ.

നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യം മുതല്‍ തന്നെ പ്രക്ഷോഭം അടിച്ചമര്‍ത്താനാനാണ് ശ്രമിച്ചത്. കര്‍ഷക പ്രസ്ഥാനങ്ങളെ ഖിലിസ്ഥാന്‍ പ്രസ്ഥാനമെന്നു പറഞ്ഞ് ദേശീയ വികാരത്തിന് എതിരാണ് കര്‍ഷകരെന്നു വരുത്തിതീര്‍ക്കാനുള്ള വലിയ ശ്രമവും നടന്നിരുന്നു. കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള പല മാധ്യമങ്ങളും സര്‍ക്കാരിന് അനുകൂലമായ നിലപാടണ് സ്വീകരിച്ചത് .കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചമച്ചു. ഒരുജനാധിപത്യ പ്രക്രിയയില്‍ അക്രമത്തിന് ഇടമില്ല.ദില്ലിയിലെ പൊലീസിനെ അക്രമിച്ച എല്ലാവരേയും തിരിച്ചറിയണം.അതു പോലെ കര്‍ഷക സംഘടനകള്‍ ചിലര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പറ്റി പോലീസ് അന്വേഷിക്കണം . വന്‍കിട കോര്‍പ്പരേറ്റുകള്‍ക്ക് എതിരേയുള്ള ദീര്‍കാല പോരാട്ടമാണ് ഇന്ത്യയിലെ കര്‍ഷകര്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ കര്‍ഷകര്‍ ചരിത്രം സൃഷ്ടിച്ച ഈ പ്രക്ഷോഭം ലോകമെമ്പാടുമുളള സമാന പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമാകും.
eng­lish sum­ma­ry ; Repub­lic Day Trac­tor Ral­ly; The atti­tude of the Del­hi Police rais­es big questions
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.