മുംബൈ
ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സിൽ കൃത്രിമം കാട്ടിയതിലൂടെ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകൾ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി മുംബൈ പൊലീസ്. കഴിഞ്ഞദിവസം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസ് അന്വേഷിച്ച മുംബൈ പൊലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
വിശ്വാസവഞ്ചന, കൃത്രിമത്തിലൂടെ ലാഭമുണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജമായി തെളിവുണ്ടാക്കൽ, ഗൂഢാലോചന, കുറ്റവാളികൾക്ക് താവളം ഒരുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരാൾ ഇനിയും അറസ്റ്റിലാകാനുണ്ട്.
കഴിഞ്ഞ മാസമാണ് ചാനലുകള്‍ നടത്തിവരുന്ന ടിആര്‍പി തട്ടിപ്പിനെകുറിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ കൂടുതൽ പരസ്യവരുമാനം നേടാൻ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചുവെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ.
റേറ്റിങിന് സാങ്കേതിക സഹായം നൽകുന്ന ഹൻസ ഗ്രൂപ്പിന്റെ ജീവനക്കാർ അറസ്റ്റിലായതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബാരോമീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ മാസ അടിസ്ഥാനത്തിൽ പണം നൽകി തങ്ങളുടെ ചാനലുകൾ തന്നെ വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചാനലുകൾ ഇത്തരത്തിൽ നൂറുകോടി രൂപയുടേതെങ്കിലും കൃത്രിമമായി നേട്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 140 സാക്ഷികളെ കുുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
English summary: Republic tv gained profit from TRP scam
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.