പി പി ചെറിയാൻ

കാലിഫോർണിയ

March 08, 2020, 12:12 pm

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നിഷ ശർമയ്ക്ക് യു എസ് ഹൗസ് പ്രൈമറിയിൽ ഉജ്വല വിജയം

Janayugom Online

കാലിഫോർണിയ ഡിസ്ട്രിക്റ്റ് 11 ൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇന്ത്യൻ അമേരിക്കൻ വംശജയും, റിപ്പബ്ലിക്ക് സ്ഥാനാർത്ഥിയുമായ നിഷ ശർമയ്ക്ക് പ്രൈമറി തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. 28687 വോട്ടുകൾ നേടി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം നേടിയ നിഷ നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയിലെ മാർക്ക് സോലിനറുമായിട്ടാണ് മത്സരിക്കുക.

ഈസ്റ്റ് ബെയിൽ റിലേറ്ററായി പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സജ്ജീവ പ്രവർത്തകയായ നിഷ പ്രസിഡന്റ് ട്രംപിനെ ശക്തമായി പിന്തുണക്കുന്ന സ്ഥാനാർത്ഥിയായിരുന്നു. സ്ത്രീശാക്തീകരണ സംഘടനയായ ഫെസ്റ്റിവൽ ഓഫ് ഗ്ലോബ് അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ നിഷ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിസിനസിൽ ബിരുദം നേടിയത്. ബെ ഏരിയായിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾ, പൊതു വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അധികൃതരുടെ ശ്രദ്ധ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് നിഷ പറഞ്ഞു.

Eng­lish Sum­ma­ry; Repub­li­can can­di­date Nisha Shar­ma wins US House primary

YOU MAY ALSO LIKE THIS VIDEO