പി പി ചെറിയാൻ

ഡുവൽ കൗണ്ടി (ഫ്ളോറിഡ)

February 11, 2020, 2:08 pm

റിപ്പബ്ലിക്കൻ വോട്ടർ റജിസ്ട്രേഷൻ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റി; യുവാവ് അറസ്റ്റിൽ

Janayugom Online

റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച വോട്ടർ റജിസ്ട്രേഷൻ ക്യാപിലേക്ക് വാൻ ഓടിച്ചു കയറ്റി. ഫ്ലോറിഡായിൽ നിന്നുള്ള ഗ്രിഗറി വില്യം ലോയൽടിം (27) എന്ന യുവാവാണ് വാൻ ക്യാപിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ജാക്സൺ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു. ഫെബ്രുവരി എട്ടിന് വൈകിട്ടായിരുന്നു സംഭവം.

അവിടെ കൂടിയിരിക്കുന്നവർ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഡുവൽ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഭാരവാഹികൾ അറിയിച്ചു. ആർക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബോർഡുകൾ പാർക്കിങ് ലോട്ടിന് സമീപം തകർന്ന നിലയിലായിരുന്നു. ട്രംപിന്റെ പ്രധാന വർത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു.

അതേസമയം യുവാവിനെതിരെ സസ്പെന്റ് ചെയ്ത ലൈസൻസ് ഉപയോഗിക്കൽ, മനപൂർവ്വം അപകടം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു.

repub­li­can par­ty vot­er reg­is­tra­tion camp

YOU MAY ALSO LIKE THIS VIDEO