May 28, 2023 Sunday

ടെക്‌സസ്സ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം

പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍
January 31, 2020 12:25 pm

ടെക്‌സസ് സംസ്ഥാന നിയമസഭയിലേക്ക് 2020 ല്‍ നടന്ന ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം ജനുവരി 27 ചൊവ്വാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഹൂസ്റ്റണ്‍ 28 ഡിസ്ട്രിക്റ്റില്‍ നിന്നും ശക്തനായ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എലിസ് മാര്‍ക്കൊ വിറ്റ്‌സിനെ 16 പോയിന്റുകള്‍ക്കാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗാരി ഗെയ്റ്റ്‌സ് പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ജൊ ബൈഡന്‍, എലിസബത്ത്വാറല്‍ എന്നിവര്‍ എലിസിനെ എന്‍ഡോഴ്‌സ് ചെയ്തിരുന്നു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂം ബര്‍ഗ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൂലിയന്‍ കാസ്‌ട്രൊ എന്നിവരും എലിസിനു വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. 2020 നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടെക്‌സസ് സംസ്ഥാനത്ത് അട്ടിമറി വിജയം നേടുന്നതിന് ഡെമോക്രാറ്റുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കെ ഈ തിരഞ്ഞെടുപ്പു പരാജയം ടെക്‌സസ് സംസ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കൈവിടില്ല എന്ന് മുന്നറിയിപ്പാണ് നല്‍കുന്നത്.

ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് റിപ്പബ്ലിക്കന്‍ കോട്ട കാക്കുന്നതിന് എല്ലാ അടവും പയറ്റി രംഗത്തുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പിന് ലഭിച്ച പിന്തുണ ഇത്തവണ വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രംഗത്തുള്ളത്. കഴിഞ്ഞ തവണ ട്രമ്പിന് ടെക്‌സസ്സില്‍ നിന്നും 52.2 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹില്ലരിക്ക് 43.2 ശതമാനമായിരുന്നു.

Eng­lish Sum­ma­ry: Repub­li­can par­ty wins Texas by-election

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.