Web Desk

January 17, 2020, 7:08 pm

ഇംപീച്ച്മെന്റ്: ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തൽ ഉക്രൈനുള്ള സൈനിക സഹായം റദ്ദാക്കിയെന്ന് കണ്ടെത്തൽ

Janayugom Online

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പുത്തൻ ആരോപണങ്ങളുമായി ഇംപീച്ച്മെന്റ് ബോർഡ് അംഗങ്ങൾ. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തിയെന്ന് ഇവർ കണ്ടെത്തി.
തന്റെ അധികാരം ഉപയോഗിച്ച് ഉക്രൈനുള്ള സൈനിക സഹായങ്ങൾ കഴിഞ്ഞ കൊല്ലം തന്നെ ട്രംപ് നിർത്തി വച്ചു. എന്നാൽ ഉക്രൈന് അർഹതപ്പെട്ട സഹായമാണ് ട്രംപ് റദ്ദാക്കിയത്. ഇത് നിയമ ലംഘനമാണെന്നും ഇംപീച്ച്മെന്റ് അധികൃതർ കണ്ടെത്തി. എന്നാൽ ഇംപീച്ച്മെന്റ് അധികൃതരുടെ കണ്ടെത്തലുകൾ. ഇതിനോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ചയാണ് സെനറ്റിൽ ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ നാല് മാസമായി തുടരുന്ന ഇംപീച്ച്മെന്റ് വിവാദങ്ങൾ അന്ത്യഘട്ടത്തോട് അടുക്കുകയാണ്. തന്റെ രാഷ്ട്രീയ എതിരാളി ജോ ബൈഡനെക്കുറിച്ച്അന്വേഷിക്കാൻ ഉക്രൈന് മേൽ സമ്മർദ്ദം ചെലുത്തുന്നതായി ഉയർന്ന ആരോപണം അന്വേഷിക്കുമെന്ന് നാല് മാസം മുമ്പാണ് സ്പീക്കർ നാൻസി പെലോസി പ്രഖ്യാപിച്ചത്.
അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. സാധാരണഗതിയിൽ ഇംപീച്ച്മെന്റ് നടപടികൾ പ്രസിഡന്റിന്റെ സ്ഥാനഭ്രംശത്തിലേക്കാണ് നയിക്കുക. എന്നാൽ ഇവിടെ അതിന് യാതൊരു സാധ്യതയുമില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്റലിജൻസ് മേധാവി ആഡം ഷിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇംപീച്ച്മെന്റ് നടപടികൾ നിർവഹിക്കുന്നത്.
പാര്‍ലമെന്റ് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാകൂ. എന്നാൽ റിപ്പബ്ലിക്കുകളുടെ വലിയ പിന്തുണ ട്രംപിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Repub­li­cans on the spot as Sen­ate braces for impeach­ment drama