Janayugom Online
check post

പൊലീസ് ചെക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കണം

Web Desk
Posted on May 10, 2018, 6:08 pm

കല്‍പറ്റ: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ എരുമാട് കോട്ടൂരിലെ പൊലീസ് ചെക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. റോഡിന്റെ താഴ്ഭാഗത്ത് ഒരു കുഴിയിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥിതിചെയ്യുന്നത്. ഇത് പൊലീസുകാര്‍ക്ക് കൃത്യമായി ജോലി ചെയ്യാന്‍ പ്രയാസമാണ്. വാഹനങ്ങള്‍ വരുന്നത് കൃത്യമായി അറിയാന്‍ സാധിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ എയ്ഡ് പോസ്റ്റ് റോഡിനോട് ചേര്‍ന്ന് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ഈ ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. മരം കടത്തും റേഷനരി കടത്തും തടയാനും മറ്റുമാണ് ഇവിടെ ചെക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.