ഇറാനിൽ നിന്ന് മടങ്ങവെ ഷാർജ തീരത്തകപ്പെട്ട എം വി ചാമ്പ്യൻ എന്ന കപ്പലിലെ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസമായി ഇവർ ഷാർജാ തീരത്ത് അകപ്പെട്ടു കിടക്കുകയാണ്. തിരുവനന്തപുരം സ്വദേശി ഷിബു, പാലക്കാട് സ്വദേശി രജീഷ് മാണി, കോഴിക്കോട് സ്വദേശി പ്രകാശന് എന്നിവരുള്‍പ്പെടെ 12 പേരാണ് കപ്പലിലുള്ളത്. ബാക്കിയുള്ള ജീവനക്കാർ ഇന്തോനേഷ്യയിൽ നിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി കൂടിയാലോചന നടത്തിവരുകയാണെന്ന് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ ഇവരെ കരക്കെത്തിക്കാന്‍ വഴിതെളിയുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. ആഹാരവും വെള്ളവുമെല്ലാം തീര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ അവശരാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള സിയാൻ വെസൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ മൂന്നുമാസത്തെ ജോലികൾക്കായാണ് ജീവനക്കാരുമായി ഇറാനിലേക്ക് പോയത്. തുടർന്ന് മടങ്ങവെയാണ് ഷാർജയിലെത്തിയ ഇവർക്ക് കോവിഡ് ഭീതിയെ തുടർന്ന് ഷാർജാ തീരത്ത് നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചത്.
English Summary: Rescue of malayalees stranded in sharja start soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.