കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നു

Web Desk
Posted on August 13, 2019, 8:56 pm
കോഴിക്കോട് താമരശ്ശേരി ചിപ്പിലത്തോടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍

കോഴിക്കോട്: ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

ജില്ലയില്‍ പ്രാഥമിക കണക്കുകളനുസരിച്ച് 1666 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്ന് കണക്ക്. 280.24 ഹെക്ടറിലാണ് കൃഷിനാശമുണ്ടായതെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പറഞ്ഞു. 3024 കര്‍ഷകരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. 99.98 ഹെക്ടര്‍ നെല്‍കൃഷിയും 8.90 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറികളും കൃഷിനാശത്തില്‍ പെടുന്നു. 7.80 ഹെക്ടര്‍ പ്രദേശത്ത് കപ്പ, 36.46 ഹെക്ടര്‍ പ്രദേശത്ത് തെങ്ങ്, 72.28 ഹെക്ടറില്‍ വാഴക്കൃഷിയും നശിച്ചു. 10.5 ഹെക്ടര്‍ പ്രദേശത്ത് ഇഞ്ചിക്കൃഷി, 14 ഹെക്ടറില്‍ റബ്ബര്‍ എന്നിവയും നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഇന്ന് മഴയുടെ ശക്തികുറഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയില്‍ ഇതിനകം 191 ക്യാമ്പുകള്‍ പിരിച്ചു വിട്ടു. ജില്ലയിലാകെ 126 ക്യാമ്പുകളില്‍ 9489 കുടുംബങ്ങളില്‍ നിന്നുള്ള 28104 ആളുകളാണ് ഇപ്പോള്‍ ഉള്ളത്. കോഴിക്കോട് താലൂക്കില്‍ 80 ക്യാമ്പുകളിലായി 7615 കുടുംബങ്ങളില്‍ നിന്നുള്ള 21875 ആളുകള്‍ താമസിക്കുന്നു. കൊയിലാണ്ടി- 22 ക്യാമ്പുകള്‍, 1342 കുടുംബങ്ങള്‍, 4286 ആളുകള്‍, വടകര- 20 ക്യാമ്പുകള്‍, 392 കുടുംബങ്ങള്‍, 1447 ആളുകള്‍, താമരശ്ശേരി- 4 ക്യാമ്പുകള്‍, 140 കുടുംബങ്ങള്‍, 496 ആളുകള്‍ എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ക്യാമ്പുകളുടെ സ്ഥിതി.

ഇതിനിടെ നാളെയും കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ മഴയെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ 125 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.

ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ജില്ലയില്‍ പ്രാഥമിക കണക്കുകളനുസരിച്ച് 1666 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്ന് കണക്ക്.

280.24 ഹെക്ടറിലാണ് കൃഷിനാശമുണ്ടായതെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പറഞ്ഞു. 3024 കര്‍ഷകരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. 99.98 ഹെക്ടര്‍ നെല്‍കൃഷിയും 8.90 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറികളും കൃഷിനാശത്തില്‍ പെടുന്നു. 7.80 ഹെക്ടര്‍ പ്രദേശത്ത് കപ്പ, 36.46 ഹെക്ടര്‍ പ്രദേശത്ത് തെങ്ങ്, 72.28 ഹെക്ടറില്‍ വാഴക്കൃഷിയും നശിച്ചു. 10.5 ഹെക്ടര്‍ പ്രദേശത്ത് ഇഞ്ചിക്കൃഷി, 14 ഹെക്ടറില്‍ റബ്ബര്‍ എന്നിവയും നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മഴയുടെ ശക്തികുറഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയില്‍ ഇതിനകം 191 ക്യാമ്പുകള്‍ പിരിച്ചു വിട്ടു. ജില്ലയിലാകെ 126 ക്യാമ്പുകളില്‍ 9489 കുടുംബങ്ങളില്‍ നിന്നുള്ള 28104 ആളുകളാണ് ഇപ്പോള്‍ ഉള്ളത്. കോഴിക്കോട് താലൂക്കില്‍ 80 ക്യാമ്പുകളിലായി 7615 കുടുംബങ്ങളില്‍ നിന്നുള്ള 21875 ആളുകള്‍ താമസിക്കുന്നു. കൊയിലാണ്ടി- 22 ക്യാമ്പുകള്‍, 1342 കുടുംബങ്ങള്‍, 4286 ആളുകള്‍, വടകര- 20 ക്യാമ്പുകള്‍, 392 കുടുംബങ്ങള്‍, 1447 ആളുകള്‍, താമരശ്ശേരി- 4 ക്യാമ്പുകള്‍, 140 കുടുംബങ്ങള്‍, 496 ആളുകള്‍ എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ക്യാമ്പുകളുടെ സ്ഥിതി.

ഇതിനിടെ ഇന്നും കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ മഴയെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയില്‍ 125 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.