Web Desk

ഡെറാഡൂണ്‍:

February 11, 2021, 3:55 pm

ഉത്താരാഖണ്ഡ് പ്രളയം; ജലനിരപ്പ് ഉയരുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Janayugom Online

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ നിര്‍ത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജനലിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിച്ചത്. നദീ തീരത്ത് നിന്ന് ആളുകളെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റുകയാണ്.

പ്രളയത്തില്‍ കാണാതായ 170 പേരെയാണ് ഇനിയും കണ്ടത്താനുളളത്. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ 10 പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുളളൂ. തപോവനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശങ്കക്കുഴപ്പമുണ്ട്.

ENGLISH SUMMARY: RESCUE OPERATIONS STOPPED DUE TO WATER LEVEL INCREASES

YOU MAY ALSO LIKE THIS VIDEO