കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Web Desk

പൊന്നാനി

Posted on September 07, 2020, 5:01 pm

പൊന്നാനിയില്‍ നിന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാലികളെ രക്ഷപ്പെടുത്തി. കടലില്‍ മത്സ്യബന്ധനത്തചിന് പോയ മറ്റൊരു സംഘം മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. പൊന്നാനിയില്‍ നിന്ന് വെളളിയാഴ്ച മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി എന്ന ബോട്ട് ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്‍പ്പെട്ടത്.

നാസര്‍, കുഞ്ഞാൻബവു, മുനവീര്‍, സുബൈര്‍,ഷബീര്‍ എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായത്.ഇവരുടെ ബോട്ട് ഉള്‍ക്കടലില്‍ വച്ച് തകര്‍ന്ന് വെളളം കയറുകയായിരുന്നു. ബോട്ടില്‍ വെളളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവര്‍ ബന്ധുക്കളെ പുലര്‍ച്ചെ ഫോണില്‍ വിളിച്ചറിയുകയായിരുന്നു. പിന്നാലെ ഇവരുടെ ഫോണും ഓഫായി.

ENGLISH SUMMARY: RESCUED SIX FISHERMAN

YOU MAY ALSO LIKE THIS VIDEO