13 May 2025, Tuesday
KSFE Galaxy Chits Banner 2

കഴുത്തില്‍ കയര്‍ കുടുങ്ങിയ കാട്ടുപോത്തിനെ രക്ഷിച്ചു

വയനാട് ബ്യൂറോ
ഗൂഡല്ലൂര്‍
November 5, 2021 5:44 pm

 കഴുത്തില്‍ കയര്‍ കുടുങ്ങിയ കാട്ടുപോത്തിനെ ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് രക്ഷിച്ചു. കോത്തഗിരി നന്ദനാട് ഗ്രാമത്തിലെ സ്വകാര്യതേയിലത്തോട്ടത്തില്‍ വെള്ളിയാഴ്ച യാണ്  സംഭവം. തൊഴിലാളികളാണ് കഴുത്തില്‍ കയര്‍ കുടുങ്ങിയ കാട്ടുപോത്തിനെ കണ്ടത്. 

വനംവകുപ്പ് ജീവനക്കാരായ രാജേഷ്, ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുപോത്ത് സമീപം പോയി കയര്‍ വെട്ടി മാറ്റുകയായിരുന്നു. കയര്‍ കഴുത്തില്‍ ചുറ്റിയതിനാല്‍ എങ്ങോട്ടും തിരിയാന്‍ പറ്റാതെ കിടക്കുകയായിരുന്നു. വനംവകുപ്പ് ജീവനക്കാര്‍ കയര്‍ വെട്ടിമാറ്റിയ ശേഷം കഴുത്തില്‍ പറ്റിയ മുറിവിന് മരുന്നുകള്‍ വെച്ചുകൊടുത്തു. ഈ ഭാഗങ്ങളില്‍ കാട്ടുപോത്തുകള്‍ തേയിലത്തോട്ടത്തില്‍ ഗ്രാമങ്ങളിലും ഇറങ്ങുന്നത് നിത്യസംഭവമാണ്.

Kerala State - Students Savings Scheme

TOP NEWS

May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.