Web Desk

ഷിംല

January 03, 2021, 5:48 pm

മഞ്ഞുവീഴ്ച; അടല്‍ തുരങ്കത്തില്‍ കുടുങ്ങിയ 300 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

Janayugom Online

ശക്തമായ മഞ്ഞുവീഴ്ചയില്‍ അടല്‍ തുരങ്കത്തില്‍ കുടുങ്ങിയ 300 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഹിമാചല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തക സംഘമാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഒരു സംഘം ആളുകള്‍ തുരങ്കത്തില്‍ കടന്നത്. വൈകിട്ടോടെ മഞ്ഞ് വീഴ്ച അതിശക്തമായതിനെ തുടര്‍ന്ന് ഇവര്‍ക്ക് ലാഹൗളില്‍ വിശ്രമിക്കാന്‍ സൗകര്യം ലഭിച്ചിരുന്നില്ല. ഇതോടെ മണാലീലേക്ക് തിരച്ച സംഘം വഴിയില്‍ കുടുങ്ങുകയായിരുന്നു. 70 വാഹനങ്ങളിലായാണ് ലോക്കല്‍ പോലീസ് കുളു പൊലീസുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അര്‍ധരാത്രവരെ രക്ഷാപ്രവര്‍ത്തനം നീണ്ടു. 

ENGLISH SUMMARY:rescused 300 tourist from atal tunnel
You may also like this video