Web Desk

ജോര്‍ജിയ

July 18, 2021, 2:20 pm

അവയവങ്ങളുടെ പരിക്ക് ഇനി പരിഹരിക്കാം; മരുന്നുമായി ഗവേഷകർ

Janayugom Online

അവയവങ്ങളുടെ പരുക്ക് ഭേദമാക്കാന്‍ മരുന്ന് കണ്ടെത്തി ഗവേഷകര്‍. കാര്‍ബണ്‍ മോണോക്സൈഡ് വിതരണം ചെയ്യുന്ന ഒരു ഓറല്‍ പ്രോഡ്രഗാണ്​ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. കെമിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റീജന്‍റ്​സ്​ കെമിസ്ട്രി പ്രഫ. ബിംഗെ വാങിന്റെ് നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ ഓറല്‍ പ്രോഡ്രഗിന്റെ പിന്നില്‍. 

അതേസമയം കാര്‍ബണ്‍ മോണോക്സൈഡ് (C0) വാതകം അവയവങ്ങളിലെ വീക്കം കുറയ്ക്കുന്നതിനും കോശങ്ങളെ പരിക്കില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടത്തല്‍. വലിയ അളവില്‍ വിഷമുള്ളവയാണ് കാര്‍ബണ്‍ മോണോക്സൈസുകല്‍. എന്നാല്‍ വൃക്ക, ശ്വാസകോശം, ചെറുകുടല്‍, കരള്‍ എന്നിവയിയെ പരിക്കുകളില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡ് സംരക്ഷിക്കുമെന്ന് നേരത്തെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി, വാങ്സും കൂട്ടാളികളും മനുഷ്യ ശരീരത്തില്‍ മരുന്നുകള്‍ വഴി കാര്‍ബണ്‍ മോണോക്സൈഡ് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി കൃത്രിമ മധുരത്തെയാണ് ഉപാധിയായി ഉപയോഗിച്ചത്.കാര്‍ബണ്‍ മോണോക്സൈഡുകളെ ഇത്തരത്തില്‍ വായിലൂടെ ശരീരത്തിലത്തെിക്കാന്‍ ഉതകുന്ന മരുന്നുകള്‍ ഈ സംഘം വികസിപ്പിച്ചിട്ടുണ്ട്.

സാക്കറിന്‍ , അസെസള്‍ഫേം എന്നീ കൃത്രിമ ഷുഗറുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇവ വയറ്റില്‍ എത്തിയ ശേഷം ജലവുമായി ചേരുകയും തുടര്‍ന്ന്, കാര്‍ബണ്‍ മോണോക്സൈഡ് സജീമായി പ്രവര്‍ത്തികുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. ഇത് അയവങ്ങളുടെ സംരക്ഷത്തിനോടൊപ്പം, അവയവമാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന സങ്കീര്‍ണതകളെ തടയാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നത്. 

ENGLISH SUMMARY:Researchers have dis­cov­ered a new drug to treat organ injuries
You may also like this video