മൃഗങ്ങളുടെ മുഖഭാവങ്ങളും വികാരങ്ങളും മനസ്സിലാക്കാൻ ഗവേഷകർ നിർമിത ബുദ്ധിയുടെ സഹായം തേടുന്നതായി റിപ്പോർട്ട്.റിപ്പോർട്ടുകൾ പ്രകാരം ഗവേഷകർ ഫാമുകളിൽ കഴിയുന്ന മൃഗങ്ങളുടെ വേദനകളും വികാരങ്ങളും അവ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മനസിലാക്കാൻ കംപ്യൂട്ടർ വിഷനുള്ള എഐ മോഡലുകളെ ഉപയോഗിക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണിത്. ഉയർന്ന നിലവാരമുള്ള ഡാറ്റ നൽകിയാൽ ഒരു വലിയ ലാംഗ്വേജ് മോഡലിന് ഏതെങ്കിലുമൊരു മൃഗത്തിന് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് കണ്ടെത്താനാകും.
Science.org എന്ന സൈറ്റിൻറെ റിപ്പോർട്ടുകൾ പ്രകാരം ഫാമിൽ കഴിയുന്ന മൃഗങ്ങളെക്കുറിച്ച് പഠിക്കാൻ നിർമിത ബുദ്ധിയെ വിശ്വസനീയമായി ഉപയോഗിക്കാൻ കഴിയുമോ എന്ന് ഒരുകൂട്ടം ഗവേഷക സംഘങ്ങൾ പഠനം നടത്തുകയാണ്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ബെഗാൾ ഓഫ് ബ്രിസ്റ്റോളും സ്കോട്ടലൻരിലെ റൂറൽ കോളജും വികസിപ്പിച്ചെടുത്ത ഇൻറലിപ്പിംഗ് സിസ്റ്റം ഇതിനൊരു ഉദാഹരണമാണ്.
ഗവേഷകർ ഇൻറലിപ്പിംഗ് സംവിധാനം ഫാമുകളിൽ നടപ്പിലാക്കുകയും അവിടുത്തെ നൂറ് കണക്കിന് പന്നികളെ നിരീക്ഷിക്കാനായി എഐയെ ഉപയോഗിക്കുന്നതായുമാണ് വിവരം. എല്ലാ ദിവസവും രാവിലെ ഓരോ പന്നിയുടെയും ചിത്രം പകർത്തുകയും എഐ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയലിലൂടെ ഓരോ പന്നിക്കും പ്രത്യേകമായി ആഹാരം നൽകുകയും ചെയ്യുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ നിർമിത ബുദ്ധി പ്രത്യേകമായി മുഖത്തെ ഭാവങ്ങൾ പകർത്തുകയും അതിലൂടെ പന്നികൾ എന്തെങ്കിലും വിഷമങ്ങൾ അനുഭവിക്കുന്നുണ്ടോയെന്ന് മനസിലാക്കുന്നതായും പറയുന്നു. അത്തരത്തിൽ എന്തെങ്കിലും വിഷമങ്ങൾ തിരിച്ചറിഞ്ഞാൽ ഫാമിലെ കർഷകന് പ്രത്യേക മുന്നറിയിപ്പ് നൽകുകയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ച് പ്രശ്ന പരിഹാരം നടത്തുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.