തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു ഹെെക്കോടതി സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഇത് നടപ്പാനാകിലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അപ്പീല്‍ ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരും ഹെെക്കോടതിയില്‍ വ്യക്തമാക്കി. ഇരു കൂട്ടരും അപ്പീലിലുടെ അറിയിച്ച കാര്യങ്ങള്‍ അംഗീകരിച്ചാണ് ഡിവിഷന് നടപടി.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തില്‍ താഴേയ്ക്ക് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി.
English summary: reservation in local bodies
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.