Web Desk

ന്യൂഡൽഹി

February 09, 2020, 10:51 am

സംവരണം; മൗലികാവകാശമല്ല, തീരുമാനമെടുക്കേണ്ടത് സര്‍ക്കാർ: സുപ്രീം കോടതി

Janayugom Online

സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിടാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രിം കോടതി വിധിച്ചു. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി . പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ സർക്കാർ ഒഴിവുകൾ നികത്താൻ 2012 ൽ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരുന്നു .

ആ തീരുമാനത്തിനെതിരേയുള്ള ഉത്തരാഖണ്ഡ് കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് തീരുമാനം. ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങള്‍ പ്രകാരം സംവരണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.

ENGLISH SUMMARY: Reser­va­tion is not fun­da­men­tal right says supreme court

YOU MAY ALSO LIKE THIS VIDEO