Web Desk

തിരുവനന്തപുരം

September 16, 2020, 5:48 pm

തദ്ദേശതെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു

Janayugom Online

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍‍ ഒന്ന് വരെ പഞ്ചായത്തുകളിലേയും മുന്‍സിപ്പാലിറ്റികളിലേയും നറുക്കെടുപ്പ് നടക്കും. ഒക്ടോബര്‍‍ അഞ്ചിന് ബ്ലോക്കുകളിലെയും ജില്ലാ പഞ്ചായത്തുകളിലേയും നടക്കും. കോര്‍പ്പറേഷനുകളില്‍ ഇത് സെപ്റ്റംബര്‍ 28,30, ഒക്ടോബര്‍ അഞ്ച് എന്നീ ദിവസങ്ങളില്‍ നടക്കും.

സംസ്ഥാനത്ത് ത‍ദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടിലെന്ന് ഹെെക്കോടതിയെ കഴി‍ഞ്ഞ‌ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തെര‍ഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം എടുക്കുകയുള്ളു. സംസ്ഥാനത്തെ കോവിഡ് വ്യാപന സ്ഥിതിയും വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു.

Eng­lish sum­ma­ry; Reser­va­tion seats in local body election
You may also like this video;