Web Desk

തിരുവനന്തപുരം

September 27, 2020, 5:53 pm

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡ് നറുക്കെടുപ്പ് നാളെ മുതൽ

Janayugom Online

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിലെ ഗ്രാമ‑ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്  നാളെ തുടങ്ങും. ഇന്നു മുതൽ ഒക്ടോബർ ഒന്നു വരെ ഗ്രാമ പഞ്ചായത്തുകളുടേയും ഒക്ടോബർ അഞ്ചിനു ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നറുക്കെടുപ്പാണു നടക്കുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്.

സമയക്രമം: സെപ്റ്റംബർ 28: പാറശാല ( രാവിലെ 10: 00), കാരോട് (10: 30), കുളത്തൂർ(11: 00), ചെങ്കൽ(11: 15), തിരുപുറം(11: 30), പൂവാർ(11: 45), വെട്ടൂർ(12: 00), ചെറുന്നിയൂർ(12: 15), ഇടവ(12: 30), ഇലകമൺ(12: 45), ചെമ്മരുതി(1: 00) മണമ്പൂർ(2: 00), ഒറ്റൂർ(2: 15), മാറനല്ലൂർ(2: 30), ബാലരാമപുരം(2: 45), പളളിച്ചൽ(3: 00), മലയിൻകീഴ്(3: 15), വിളപ്പിൽ(3: 30), വിളവൂർക്കൽ(3: 45), കല്ലിയൂർ(4: 00).

29 ന് രാവിലെ 10ന്, വെള്ളറട, കുന്നത്തുകാൽ(10: 30), കൊല്ലയിൽ(11: 00), പെരുങ്കടവിള(11: 15), ആര്യങ്കോട്(11: 30), ഒറ്റശേഖരമംഗലം(11: 45), കള്ളിക്കാട്(12: 00), അമ്പൂരി(12: 15), പോത്തൻകോട്(12: 30), മംഗലപുരം(12: 45), അണ്ടൂർക്കോണം(1: 00), കഠിനംകുളം(2: 00), അഴൂർ(2: 30).

30ന് രാവിലെ 10ന് കരകുളം, അരുവിക്കര(10: 15), വെമ്പായം(10: 30), ആനാട്(10: 45), പനവൂർ(11: 00), വാമനപുരം(11: 15), മാണിക്കൽ(11: 30), നെല്ലനാട്(11: 45), പുല്ലമ്പാറ(12: 00), നന്ദിയോട്(12: 15), പെരിങ്ങമ്മല(12: 30), കല്ലറ(12: 45), പാങ്ങോട്(1: 00), അതിയന്നൂർ(2: 15), കാഞ്ഞിരംകുളം(2: 30), കരുംകുളം(2: 45), കോട്ടകാൽ(3: 00), വെങ്ങാനൂർ(3: 15).

ഒക്ടോബർ ഒന്നിനു രാവിലെ 10ന് കാട്ടാക്കട, വെള്ളനാട്(10: 15), പൂവച്ചൽ(10: 30), ആര്യനാട്(10: 45), വിതുര(11: 00), കുറ്റിച്ചൽ(11: 15), ഉഴമലയ്ക്കൽ(11: 30), തൊളിക്കോട്(11: 45), പുളിമാത്ത്(12: 00), കരവാരം(12: 15), നഗരൂർ(12: 30), പഴയകുന്നുമ്മേൽ(12: 45), കിളിമാനൂർ(1: 00), നാവായിക്കുളം(2: 15), മടവൂർ(2: 30), പള്ളിക്കൽ(2: 45), ചിറയിൻകീഴ്(3: 00), കടയ്ക്കാവൂർ(3: 15), വക്കം(3: 30), അഞ്ചുതെങ്ങ്(3: 45), കിഴുവിലം(4: 00), മുദാക്കൽ(4: 15).

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനു രാവിലെ 10ന് തുടങ്ങും. പാറശാല(10: 00), വർക്കല(10: 20), നേമം(10: 40), പെരുങ്കടവിള(11: 00), പോത്തൻകോട്(11: 20), നെടുമങ്ങാട്(11: 40), വാമനപുരം(12: 00), അതിയന്നൂർ(12: 20), വെള്ളനാട്(12: 40), കിളിമാനൂർ(2: 00), ചിറയിൻകീഴ്(3: 30) എന്നിങ്ങനെയാണു സമയക്രമം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനു വൈകിട്ട് നാലിനും നടക്കും.

Eng­lish sum­ma­ry: Reser­va­tion wards in local body election

You may also like this video: