സെപ്റ്റംബർ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസർവ് ബാങ്ക് ഗവർണറെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി വി എസ് സുനിൽകുമാർ

കൊച്ചി :
സെപ്റ്റംബർ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസർവ് ബാങ്ക് ഗവർണറെ ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. അനുഭാവ പൂർവമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന തല ബാങ്കിങ്ങ് സമിതിയുടെ ഇടപെടലിലെ വീഴ്ചയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നതിൽ അവ്യക്തത ഉണ്ടാവാൻ കാരണം. കാർഷിക വായ്പ പരിധി ഒന്നര ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷം ആയി ഉയർത്തണമെന്ന് റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടു റബർ കർഷിക ഉത്പന്നം ആയി പരിഗണിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രിയോടും കൃഷി മന്ത്രിയോട് ആവശ്യപ്പെടതായി സുനിൽ കുമാർ പറഞ്ഞു.