ചെക്ക് തട്ടിപ്പുകൾ തടയാൻ പുതിയ സുരക്ഷ സംവിധാനവുമായി റിസർവ് ബാങ്ക്. ‘പോസിറ്റീവ് പേ സിസ്റ്റം’ എന്ന സംവിധാനമാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ഈ സംവിധാനം നിലവിൽ വരും. 50, 000 രൂപയിലധികം തുക വരുന്ന ചെക്കുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുന്നത്. അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും ബാങ്കിന്റെ പരിഗണനയിലുണ്ട്.
ബാങ്കിൽ ഉയർന്ന തുകയുടെ ചെക്ക് സമർപ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറൻസ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം. അക്കൗണ്ട് ഉടമകൾക്ക് എസ്. എം. എസ്, മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ്, എ. ടി. എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ ബാങ്കിന് കൈമാറാം.
തുടർന്ന് ചെക്ക് ക്ലിയറൻസിനെത്തുമ്പോൾ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തു നോക്കും. വിവരങ്ങൾ ഒത്തു നോക്കുമ്പോൾ എന്തെങ്കിലും പ്രശ്നം കണ്ടാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും സി. ടി. എസ് (ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം) ഈ വിവരം അറിയിക്കും.
English summary; reserve bank latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.