കോവിഡ് രണ്ടാം തരംഗത്തോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി റിസര്‍വ് ബാങ്ക് വായ്പകള്‍ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാല്‍ റിസര്‍വ് ബാങ്ക് നടപടി ചെറുകിട വ്യവസായികള്‍ക്കും മറ്റു ബിസിനസ് സമൂഹങ്ങള്‍ക്കു ആശ്വാസം പകരുന്നതാണ്.ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. ഇടത്തരം സംരംഭകര്‍ക്ക് ഏറെ സഹായകരമാകും വിധമാണ് റിസര്‍വ് ബാങ്കിന്റെ വായ്പാ പുനഃസംഘടന.
കോവിഡിന്റെ ഒന്നാം വരവില്‍ ഒട്ടനവധി സംരംഭങ്ങള്‍ പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പിടിച്ചു നിന്നത് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പല ആശ്വാസ നടപടികളും കൊണ്ടാണ്. വായ്പാ മോറട്ടോറിയം, ഗ്യാരണ്ടീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ വായ്പ, പേഴ്സണല്‍ ലോണിനടക്കം പുനഃക്രമീകരണം അനുവദിച്ചത് തുടങ്ങിയ നടപടികളെല്ലാം ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായവയാണ്.
സെപ്റ്റംബര്‍ 30 വരെയാണ് ഇതിന് പ്രാബല്യം. അപേക്ഷിച്ച് 90 ദിവസത്തിനകം ഇത് നടപ്പാക്കണം. ഇത് ഒറ്റത്തവണ പദ്ധതിയാണ്. ആദ്യത്തെ വായ്പ പുനഃ സംഘടന പദ്ധതി പ്രയോജനപ്പെടുത്തിയവര്‍ക്കും റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഒന്നാം കോവിഡ് തരംഗത്തില്‍ നിന്ന് തിരിച്ചുകയറിയ സമ്പദ് വ്യവസ്ഥ വീണ്ടും വെല്ലുവിളികള്‍ നേരിടുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്കി.
English Summary : reserve bank loan policy covid pandemic
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.