October 2, 2022 Sunday

Related news

July 18, 2022
December 8, 2021
November 23, 2021
September 18, 2021
June 4, 2021
May 21, 2021
May 7, 2021
February 23, 2021
December 15, 2020
October 10, 2020

റിസര്‍വ് ബാങ്കിന്റെ പണ നയരൂപീകരണ സമിതിയിലേക്ക് പുതുതായി മൂന്ന് അംഗങ്ങള്‍ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2020 2:40 pm

റിസര്‍വ് ബാങ്കിന്റെ പണ നയരൂപീകരണ സമിതിയിലേക്ക് പുതുതായി മൂന്ന് അംഗങ്ങളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ശശാങ്ക ഭിതേ, അഷിമ ഗോയാല്‍, ജയന്ത് വര്‍മ്മ എന്നിവരാണ് പുതിയ അംഗങ്ങള്‍. മുൻ അംഗങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രതിനിധികളുടെ പേരുകള്‍ നിര്‍ദേശിക്കാത്തതുകൊണ്ട് ദ്വൈമാസ യോഗം നീണ്ടു പോവാൻ ഇടയായിരുന്നു.

മൂന്ന് സര്‍ക്കാര്‍ പ്രതിനിധികളും മൂന്ന് റിസര്‍വ് ബാങ്ക് അംഗങ്ങളും അടങ്ങുന്ന സമിതി അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ പലിശനിരക്കും പണനയവും ഒക്റ്റോബര്‍ ഒന്നിന് പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം പ്രകാരം പുതിയ അംഗങ്ങളെ നാലുവര്‍ഷത്തേക്ക് നിയമിച്ചു. പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമാണ് അഷിമ ഗോയാല്‍.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ മുതിര്‍ന്ന ഉപദേശകനാണ് ശശാങ്ക ഭിതേ. ഐഐഎം അഹമ്മദാബാദിലെ പ്രൊഫസറാണ് ജയന്ത് വര്‍മ്മ. പണ നയരൂപീകരണ സമിതി യോഗം കൂടുന്നതിലെ കാലതാമസം ഇന്ത്യയില്‍ കൂടൂതല്‍ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്ന് വിപണി പങ്കാളികളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry; reserve bank updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.