ടി20 ലോകകപ്പ്: റിസർവ് ദിനങ്ങൾ ഉൾപ്പെടുത്തണമെന്ന് എസിബി

Web Desk

സിഡ്നി:

Posted on March 22, 2020, 8:56 pm

ഈ വർഷമവസാനത്തോടെ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനു മുന്നോടിയായി മത്സര നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോര്‍ഡ്. നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ റിസർവ് ദിനങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓസ്ട്രേലിയയിൽവച്ച് കഴിഞ്ഞ മാസം നടന്ന വനിത ടി20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അന്ന് ടി20 ലേകകപ്പില്‍ സെമിയിലും റിസർവ് ദിനങ്ങൾ ഉൾപ്പെടുത്താതിരുന്നതില്‍ വലിയ വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. ഗ്രൂപ്പുഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയ ടീമെന്ന നിലയിൽ അന്നു ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയായിരുന്നു. നിർഭാഗ്യകരമായ ഇംഗ്ലണ്ടിന്റെ പുറത്താവൽ ടി20 മത്സരത്തിന്റെ മാറ്റുകുറച്ചു. മുൻ താരങ്ങളുൾപ്പെടെ നിരവധി പേർ ലോകകപ്പിൽ റിസർവ്വ് ദിനം ഉൾപ്പെടുത്താതിനു വിമർശനവുമായി രംഗത്ത്‌വന്നിരുന്നു.

ഈ വർഷം മധ്യത്തോടെ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും ലോകകപ്പിലെ റിസർവ്വ് ദിനങ്ങൾ വേണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യം ചര്‍ച്ചചെയുക. നിലവിൽ ഐസിസി പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് വരാനിരിക്കുന്ന പുരുഷൻമാരുടെ ടി20 ലോകകപ്പിൽ റിസർവ്വ് ദിനങ്ങളില്ല. ഒക്ടോബർ 18ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 15ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. റിസർവ്വ് ദിനങ്ങൾ ഉൾപ്പെടുത്തി ഐസിസി മത്സരക്രമത്തിൽ ഇനി ചില മാറ്റങ്ങൾ വരുത്താനാണ് സാധ്യത. അതേസമയം, ടൂർണമെന്റിൽ റിസർവ്വ് ദിനങ്ങൾ ഉണ്ടാവുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നാണ് ഐസിസി വക്താവ് അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY: Reserve days includ­ed in the t20 world cup

YOU MAY ALSO LIKE THIS VIDEO