Web Desk

പത്തനംതിട്ട

December 16, 2020, 5:36 pm

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി സിപിഎമ്മിന്റെ രേഷ്മ മറിയം റോയ് ; പിടിച്ചെടുത്തത് കോൺഗ്രസിന്റെ ഉരുക്കുകോട്ട

Janayugom Online

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി പ്രഖ്യാപിക്കുമ്പോൾ പത്തനംതിട്ടയിലെ അരുവാപ്പുലം സ്വദേശിനി രേഷ്മക്ക് 21 വയസ്സ് തികഞ്ഞിട്ടില്ല.എന്നാൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ദിവസത്തിന്റെ തലേദിവസം രേഷ്മക്ക് 21 തികഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കുറഞ്ഞ പ്രായപരിധി 21 വയസ്സാണെന്നിരിക്കെ കാത്തു കാത്തിരുന്ന് നേരിട്ട കന്നിയങ്കം പാഴായില്ലെന്ന സന്തോഷത്തിലാണ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ ഊട്ടുപാറയിലെ എൽഡിഎഫ് സ്ഥാനാർഥി രേഷ്മ മറിയം റോയ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന ഖ്യാതി നേടിയ രേഷ്മ മറിയം റോയിക്ക് ഈ വിജയം ഇരട്ടി മധുരമാണ് കാരണം സിപിഎമ്മിന് വർഷങ്ങൾക്കു മുൻപ് കൈവിട്ടുപോയ സീറ്റാണ് രേഷ്മ തിരിച്ചു പിടിച്ചിരിക്കുന്നത്.

450 വോട്ടുകൾ നേടിയ രേഷ്മ യുഡിഎഫ് സ്ഥാനാർഥിയായ സുജാത മോഹനെ 70 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 21 വയസ്സു തികയണമെന്നിരിക്കെ അതിലേക്കുള്ള രേഷ്മയുടെ കാത്തിരിപ്പും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കാരണം നവംബർ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19ഉം. രണ്ടു ദിവസത്തിനു മുൻപ് തിരഞ്ഞടുപ്പ് വിജ്ഞാപനം വന്നിരുന്നെങ്കിൽ രേഷ്മയ്ക്ക് മത്സരിക്കാൻ കഴിയില്ലായിരുന്നു എന്ന് ചുരുക്കം.

കോൺഗ്രസ് അനുഭാവമുള്ള കുടുംബത്തിൽ ജനിച്ച രേഷ്മ പഠനകാലത്ത് കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയായിരുന്നു. എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മറ്റി ആംഗവുമായിരുന്ന ആ ഇരുപത്തിയൊന്നുകാരി കോന്നി വിഎൻഎസ് കോളജിൽ നിന്ന് ബിബിഎയിൽ ബുരുദം നേടി പുറത്തിറങ്ങിയ ഉടനെയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. തടി കച്ചവടക്കാരനായ റോയ് പി. മാത്യുവിന്റെയും കോളജ് ജീവനക്കാരിയായ മിനി റോയിയുടെയും മകളാണ് രേഷ്മ.

എന്തായാലും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ഇന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗവും ആയിരിക്കുന്നു. യുവജനങ്ങളെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിൽ മേധാവിത്വം  നേടാം എന്നുള്ള ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ ഒരിക്കൽകൂടി ശരിവയ്ക്കുകയാണ് രേഷ്മയുടെ വിജയം.

Eng­lish Sum­ma­ry : Resh­ma Mari­am Roy of the CPM is the youngest pan­chay­at mem­ber in Kerala

You May Also Like This Video