Web Desk

പത്തനാപുരം

May 02, 2020, 1:38 pm

രശ്മിനായരും രാഹുൽ പശുപാലനും ആരോഗ്യപ്രവർത്തകരോട്‌ തട്ടിക്കയറിയ സംഭവം കേസ്‌ ആയതോടെ പ്രതികരണവുമായി രശ്മിയും രംഗത്ത്‌

Janayugom Online

ലോക്ക് ഡൗണ്‍ വിലക്കുകളെ മറികടന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലിനുമെതിരെ കേസെടുത്തു. പത്തനാപുരം പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പത്തനാപുരം കല്ലുംകടവിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍. പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടയുകയും ചെയ്തു. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മാസ്‌കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു ഇരുവരുടെയും യാത്ര.

ആരോഗ്യപ്രവര്‍ത്തകനുമായുള്ള തര്‍ക്കത്തിന്‍റെ പേരില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര്‍ നായര്‍. ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ ആര്‍ കൃഷ്ണരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്നാണ് രശ്മിയുടെ ആരോപണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും കൊല്ലം ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയതായി രശ്മി ആര്‍ നായര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പത്തനാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ട്ടര്‍ R കൃഷ്ണരാജ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു പഞ്ചായത്തില്‍ ഭീതി പരത്തുന്നതില്‍ നിന്നും പിന്മാറണം .

എറണാകുളം ജില്ലയില്‍ നിന്നും യാത്ര ചെയ്തെത്തി ക്വാരന്റൈനില്‍ ആയിരുന്ന ഞാന്‍ ക്വാരന്റൈന്‍ ലംഘിച്ചു ടൌണിലും ബാങ്കിലും കടകളിലും എത്തിഎന്ന രീതിയില്‍ ഹെല്‍ത്ത് ഇന്സ്പെക്സ്ടര്‍ കൃഷ്ണരാജ് രണ്ടു ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വലിയ രീതിയില്‍ വ്യാജ പ്രചാരണം നടത്തി വരികയാണ് . ഞാന്‍ പത്തനാപുരം ടൌണിനോട് ചേര്‍ന്നുള്ള പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ സ്ഥിര താമസമായ ഒരാളാണ് എറണാകുളം ജില്ലയുമായി ഒരു തരത്തിലും ഉള്ള ബന്ധങ്ങളും എനിക്കില്ല . രണ്ടു ദിവസം മുന്‍പ് വാഹന പരിശോധനാ സമയത്ത് ഇദ്ദേഹം ഇതേ സംശയം ഉന്നയിക്കുകയും അങ്ങനെ അല്ല ഞാന്‍ പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരി ആണെന്നും കഴിഞ്ഞ 50ദിവസമായി പഞ്ചായത്ത് പരിധിയില്‍ നിന്നു പോലും പുറത്തു പോയിട്ടില്ല എന്നും പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം സഖാവ് വനജയും പത്തനാപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കൃഷ്ണരാജ്നോട് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ് . അതേ തുടര്‍ന്ന് ഇന്നലെ പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടില്‍ വന്നു കാര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വീണ്ടും ഞാന്‍ എറണാകുളം ജില്ലയില്‍ ആണ് താമസം എന്ന് കൃഷ്ണരാജ്നെ ക്വാട്ട് ചെയ്തു ഇന്നലെ മലയാളത്തിലെ മുഖ്യധാരാ മാധ്യമമായ ഏഷ്യാനെറ്റിലും വ്യാജ വാര്‍ത്ത വന്നു.

തുടര്‍ന്ന് ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആള്‍ പുറത്തു കറങ്ങി നടക്കുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്ത ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കൃഷ്ണരാജ്ന്‍റെ ക്വട്ടോട് കൂടി പ്രചരിക്കുകയും സ്ഥലത്ത് ജനങ്ങള്‍ ഭീതിയില്‍ ആകുകയും ചെയ്തിട്ടുണ്ട് . വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്കും മെമ്പര്‍ക്കും പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും ഇതേ വാര്‍ത്തയെ തുടര്‍ന്ന് നിരവധി കോളുകള്‍ ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലഭിക്കുന്നത് . സംസ്ഥാനം ഇത്തരം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള വ്യക്തിപരമായ രാഷ്ട്രീയത്തില്‍ നിന്നും കൃഷ്ണരാജ് പിന്മാറണം. മറുനാടന്‍ മലയാളി പോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് ഈ ഉദ്യോഗസ്ഥന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കാന്‍ നടത്തുന്ന ഗൂഡാലോചന ആണെന്നാണ്‌ മനസിലാക്കുന്നത്‌ . ഇതേ കാര്യം ചൂണ്ടി കാണിച്ചു മുഖ്യമന്ത്രിക്കും കൊല്ലം കളക്ടര്‍ക്കും DMOക്കും പരാതി നല്‍കും.

you may also like this video